‘അവനെ പിരിഞ്ഞിരിക്കുന്നത് മഹാവേദന’; കുഞ്ഞിനെ ചേർത്തു പിടിച്ച് സാനിയ
ടെന്നീസ് താരം സാനിയ മിർസയ്ക്കും പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും ഒരു മകൻ പിറന്നത് കഴിഞ്ഞ ഒക്ടോബർ 30 നാണ്. സാനിയയും മാലിക്കും കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നെങ്കിലും അതിലൊന്നും മുഖം കാണിക്കാതിരുന്നത് ആരാധകരിൽ നിരാശ ഉണ്ടാക്കിയിരുന്നു. എന്നാൽ ആദ്യമായി കുഞ്ഞുമായി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സാനിയ. മുംബൈ വിമാനത്താവളത്തിലാണ് കുഞ്ഞുമായി സാനിയ പ്രത്യക്ഷപ്പെട്ടത്. മുംബൈ വിമാനത്താവളത്തിലെത്തിയ സാനിയ വളരെ കരുതലോടെയാണ് കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ മുഖം ക്യാമറാക്കണ്ണുകളിൽ നിന്ന് മറച്ചു പിടിച്ചിരിക്കുകയാണ് സാനിയ.
കളിക്കളത്തിലും പുറത്തും ആരാധകരുടെ ഇഷ്ടതാരമാണ് സാനിയ മിർസ. 32 കാരിയായ സാനിയ തന്‍റെ ജീവിതത്തില്‍ ഓരോ ആഘോഷങ്ങളും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സാനിയ മിർസ അമ്മയായ വാർത്തയും ആരാധകർ വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചതും. നേരത്തെ തീരുമാനിച്ചതു പോലെ ആണ്‍കുട്ടിക്ക് ഇസ്ഹാന്‍ മിര്‍സ മാലിക് എന്നാണ് സാനിയയും ഭര്‍ത്താവ് പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊഹൈബ് മാലിക്കും ചേര്‍ന്ന് പേര് നല്‍കിയത്.
എന്നാൽ ഇത്തവണയും ക്യാമറക്കണ്ണുകൾക്ക് കുഞ്ഞിന്റെ മുഖം ഒപ്പിയെടുക്കാൻ കഴിഞ്ഞില്ല. വളരെ കരുതലോടെ കമ്പിളി വസ്ത്രം ധരിപ്പിച്ച് നെഞ്ചോട് ചേര്‍ത്തായിരുന്നു സാനിയ കുട്ടിയുമായി മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. 2010 ഏപ്രില്‍ 12നാണ് ഷൊഹൈബും സാനിയയും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30ന് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചു. ഗര്‍ഭിണിയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന സാനിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് ഇത് വരെ അത്രയധികം വേദനാജനകമായി തോന്നിയിട്ടില്ല. ഇസ്ഹാന്റെ വരവോടെ ഒരു നിമിഷം പോലും വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് വേദനാജനകമാണെന്ന് സാനിയ ട്വിറ്ററിൽ കുറിച്ചു. കളിക്കളത്തിലേയ്ക്ക് തിരിച്ചു വരാൻ കഠിനാദ്ധ്വാനം ചെയ്യുകയാണെന്നും വൈകാതെ തിരിച്ചു വരുമെന്നും സാനിയ പറഞ്ഞു. നേരത്തെ മകന്‍ പിറന്ന സന്തോഷ വാര്‍ത്തയും ഷൊയ്ബ് ട്വിറ്ററിലൂടെ തന്നെയായിരുന്നു പങ്കുവെച്ചത്. 'അതൊരു ആണ്‍കുട്ടിയാണ്. എപ്പോഴത്തെയും പോലെ എന്റെ പെണ്‍കുട്ടിയും ധൈര്യവതിയായി സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും പിന്തുണയ്ക്കും വിനയാന്വിതനായി നന്ദി പറയുന്നു'. എന്നായിരുന്നു സന്തോഷ വാര്‍ത്ത പങ്കുവെച്ചുള്ള മാലിക്കിന്റെ ട്വീറ്റ്.