മോഹമുന്തിരി’യുമായി സായുക്കുട്ടിയും മാളുമ്മയും: വിഡിയോ വൈറൽ, Sithata, daughter, Savan Rithu, Abhaya Hhiranmayi, video, Viral Post, Manorama Online

മോഹമുന്തിരി’യുമായി സായുക്കുട്ടിയും മാളുമ്മയും: വിഡിയോ വൈറൽ

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സാവൻ ഋതു എന്ന സായു അമ്മയെപ്പോലെ ഒരു കുഞ്ഞു താരമാണ്. സിതാര സായുവിന്റെ പാട്ടും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. അമ്മയോടൊപ്പം പാടുന്ന സായുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒരു തകർപ്പൻ വിഡിയോയുമായാണ് സായു ഇപ്പോൾ ശ്രദ്ധേ നേടുന്നത്. സിതാര പാടിയ ‘മധുരരാജ’യിലെ ‘മോഹമുന്തിരി...’ എന്നാരംഭിക്കുന്ന ഗാനവുമായാണ് സായു എത്തിയിരിക്കുന്നത്. ഗായിക അഭയ ഹിരൺമയിക്കൊപ്പമാണ് ഇക്കുറി സായു പാടിയിരിക്കുന്നത്. അഭയയാണ് ഇരുവരും പാടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ, ‘കണ്‍കള്‍ നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനിലൂടെയാണ് സിതാരയോടൊപ്പം സായു ആദ്യം സംഗീത പ്രേമികൾക്ക് മുന്നിൽ എത്തിയത്.

Summary : Savan Rithu and Abhaya Hiranmayi video

വിഡിയോ കാണാം.