സുജാതയേയും ശ്വേതയേയും കടത്തി വെട്ടും േശ്രഷ്ഠക്കുട്ടിയുടെ ചിരി
പാട്ടുകാരികളായ സുജാതയേയും മകൾ ശ്വേതയേയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോളിതാ ആ ഇഷ്ടത്തിന്റെ ഒരാൾക്കുകൂടി പങ്കിട്ടെടുക്കുകയാണ്. അത് മറ്റാരുമല്ല ശ്വേതയുടെ കുഞ്ഞാവ ശ്രേഷ്ഠയാണത്. നിറചിരിയുമായി നിൽക്കുന്ന സുജാതയുടേയും ശ്വേതയുടേയും കുഞ്ഞാവയുടേയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധേയമാകുന്നു.
അമ്മയേയും അമ്മൂമ്മയേയും കടത്തി വെട്ടുന്ന ചിരിയുമായാണു ശ്രേഷ്ഠക്കുട്ടിയുടെ പോസ്. ഇരുവരുടേയും നടുവിൽ ക്യൂട്ട് ചിരിയുമായിരിക്കുന്ന കുഞ്ഞാവയ്ക്ക് ആരാധകരേറുകയാണ്.
സുജാതയും കുടുംബവും പങ്കെടുത്ത ഒരു വിവാഹത്തിലെ സുന്ദരമുഹൂർത്തങ്ങളാണിവ. വെഡിംങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയാണു സമൂഹമാധ്യമത്തിലൂടെ ഈചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
2017 ഡിസംബർ ഒന്നിനാണ് ശ്രേഷ്ഠ ജനിച്ചത്. ആൺകുട്ടി ആയിരിക്കും എന്നായിരുന്നു ഇവർ കരുതിയത്. ഓർത്തുവച്ചതെല്ലാം ആൺകുട്ടികളുടെ പേരും. മകൾ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിന്നില്ല. ശ്വേത തന്നെ പേരിട്ടു, ശ്രേഷ്ഠ എന്ന്. ശ്വേത പെട്ടെന്നോർത്തെടുത്ത പേരാണ് ശ്രേഷ്ഠ. മകളുടെ ജനനം തന്നെ ആകെ മാറ്റിമറിച്ചുവെന്നും, ഗർഭകാലത്തിലെ ഓരോ ഘട്ടവും താൻ നന്നായി ആസ്വദിച്ചതായും ശ്വേത പറഞ്ഞിരുന്നു.
കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമെന്നും ശ്വേത. ശ്രേഷ്ഠ അവളുടെ അമ്മൂമ്മയുടെ പെറ്റാണെന്നും തങ്ങൾ കുഞ്ഞാവയ്ക്ക് എപ്പോഴും പാട്ടുകൾ പാടികൊടുക്കാറുണ്ടെന്നും ശ്വേത പറയുന്നു. കാത്തിരുന്നു കാണാം ശ്രേഷ്ഠ അമ്മൂമ്മയേയും അമ്മയേയുംകാള്‍ വലിയ പാട്ടുകാരിയാകുമോയെന്ന്.