രണ്ടു വയസ്സിൽ സഞ്ചരിച്ചത് 24 രാജ്യങ്ങളിലൂടെ; എറിക്കിന്റെ കഥ
കഴിഞ്ഞ കൊല്ലം ജൂണിലാണ് ദമ്പതികളായ എലൈനയും ആൻഡ്രേയ്യും തങ്ങളുടെ കുഞ്ഞാവ എറിക്കിനേയും കുട്ടി ലോകം ചുറ്റാനിറങ്ങിയത്. ഈ ദിനചര്യകളും ജോലിയുമൊക്കെ ബോറടിച്ചു തുടങ്ങിയപ്പോഴാണ് ഒരു യാത്ര പോയാലോ എന്ന ആലോചന വന്നത്. കുഞ്ഞാണെങ്കിൽ പലപ്പോഴും ഡെ കെയറിലും നാനിയുടെ അടുക്കലുമൊക്കെയാകും. പിന്നെ ഒട്ടും മടിച്ചില്ല എല്ലാം പെറുക്കിക്കെട്ടി കുഞ്ഞാവയേയും എടുത്ത് ഒറ്റപ്പോക്കായിരുന്നു. ഈ ഒരു ചെറിയ പ്രായത്തിൽ എറിക്ക് ചുറ്റിക്കറങ്ങിയത് ഇരുപത്തിനാല് രാജ്യങ്ങളാണ്.
ആകെ രണ്ടര വയസ്സേയുള്ളൂ എങ്കിലെന്താ ഇപ്പോൾത്തന്നെ കക്ഷി ലോകത്തിലെ ഇരുപത്തിനാല് രാജ്യങ്ങളാണ് ചുറ്റിയടിച്ചത്. സാധാരണ യാത്രചെയ്യുന്ന ഒരു മുതിർന്ന വ്യക്തി പോയിട്ടുള്ളതിനേക്കാൾ അധികം യാത്രചെയ്തു കഴിഞ്ഞു ഈ കൊച്ചുമിടുക്കൻ. റൊമേനിയയിൽ നിന്നുള്ള ഈ കുടുബം 2018 ജൂണിലാണ് യാത്ര തുടങ്ങിയത്. ഭൂമിയിലെ സുന്ദരമായ പല സ്ഥലങ്ങളും എറിക്ക് കണ്ടുകഴിഞ്ഞു. ഒരാൾ ജീവിതത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളായം മാച്ചു പിച്ചു, തായ്ലന്റിലെ ക്ഷേത്രങ്ങൾ, ഫ്ലോറിഡയിലെ കെന്നഡി സ്പേയ്സ് സെന്റെർ, ചിലെയിലെ മരുഭൂമികൾ, ശ്രീലങ്ക തുടങ്ങി നിരവധി സ്ഥലങ്ങൾ കണ്ടു കഴിഞ്ഞു. ഇപ്പോള്‍ ഈ കുടുംബം സിങ്കപ്പൂരിലാണുള്ളത്.
യാത്രകൾ എപ്പോഴും ഈ ദമ്പതികൾക്ക് പ്രിയപ്പെട്ടതായിരുന്നു. ഒരു കുഞ്ഞുണ്ടായി എന്നു കരുതി തങ്ങളുെട ഇഷ്ടങ്ങൾ മാറ്റിവയ്ക്കാൻ ഇവർ ഒരുക്കമായിരുന്നില്ല. കുഞ്ഞിനുവേണ്ടി ചെറിയ അഡ്ജസ്റ്റ്മെന്റുകൾ വരുത്തി യാത്രകൾ തുടരാണ് ഇവർ തീരുമാനിച്ചത്. എറിക്ക് കൈകുഞ്ഞായിരുന്നപ്പോൾത്തന്നെ റോഡു മാർഗം ചെറിയ യാത്രകൾ ഇവർ നടത്തിയിരുന്നു. പിന്നെ ആറ് മാസമായപ്പോൾ ഇറ്റലിയിലേയ്ക്ക് പറന്നു.
ഈ യാത്രകൾ എറിക്ക് നന്നായി ആസ്വദിക്കുന്നുമുണ്ട്. തങ്ങളുടെയിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ യാത്രകൾ കാരണമായിട്ടുണ്ടെന്ന് ഇവർ പറയുന്നു. കുഞ്ഞുങ്ങളുമായുള്ള ഇത്തരം യാത്രകൾ അപകടകരവും ബുദ്ധിമുട്ടേറിയതുമാണെന്ന് ചിന്തിക്കുന്നവരോട് ഇവർ പറയുന്നത് കേൾക്കൂ.. ഈ യാത്രകൾ നമുക്ക് നൽകുന്ന ഒരു വലിയ പൊസിറ്റീവ് എനർജിയുണ്ട് അത് നിങ്ങൾ അനുഭവിച്ചങ്കിലേ മനസിലാകുകയുള്ളൂ.
Summary: Two year old Eric, Travel