മത്സരിച്ച് അലറിവിള‌ിച്ച് സിവയും പന്തും; ക്യൂട്ട് വിഡിയോ, Mahendra singh dhoni, Ziva Dhoni, World cup Cricket, Rishabh Pant, Viral post, Social Media, Manorama Online

മത്സരിച്ച് അലറിവിള‌ിച്ച് സിവയും പന്തും; ക്യൂട്ട് വിഡിയോ

ധോണിയെപ്പോലെ തന്നെ താരമാണ് മകൾ സിവ. അച്ഛൻ കളിക്കളത്തലാണെങ്കിൽ മകൾ സമൂഹമാധ്യത്തിലും ഗാലറിയിലുമാണെന്നു മാത്രം. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ് ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്.. ആരാധകർക്കൊപ്പം പപ്പയ്ക്കുവേണ്ടി ആർപ്പുവിളിക്കാൻ സിവ മിടുക്കിയാണ്. കഴിഞ്ഞ ദിവസം പാക്കിസ്താനെതിരെ ഇന്ത്യ മിന്നും വിജയം നേടിയപ്പോഴും ഗാലറിയില്‍ താരമായത് സിവയാണ്.

ഇന്ത്യന്‍വിജയം ഗാലറിയില്‍ ഋഷഭ് പന്തിനൊപ്പം ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവരും മത്സരിച്ച് കൂകിവിളിക്കുന്നതും വീഡിയോയില്‍ കാണാം. സിവയുടെ കയ്യിൽ മിഠായിയുമുണ്ട്. പന്തിന്റെ മൂക്കിൽ മുഖം മുട്ടിച്ച് സിവ തുള്ളിച്ചാടുന്നതും കാണാം.

അച്ഛൻ ക്രീസിൽ നിന്ന് ബാറ്റിങ് ചെയ്യുമ്പോൾ പ്രോത്സാഹനവുമായി സിവ എത്തുക പതിവാണ്. ലോകകപ്പ് മത്സരത്തിലും അച്ഛന് പ്രോത്സാഹനവുമായി സിവ എത്തിയിരിക്കുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിൽ മാധ്യമങ്ങൾക്ക് വിരുന്നായി ഗാലറിയിൽ ആ കുട്ടിക്കുറുമ്പിയുമുണ്ടായിരുന്നു. തനിക്കുനേരെ തിരിയുന്ന ക്യാമറക്കണുകൾക്കു നേരെ കുസൃതികാട്ടി ധോണിയുടെ സിവക്കുട്ടി പിന്നെയും താരമാകുകയാണ്. ക്യൂട്ട് സിവയുടെ ഈ കുസൃതിചിത്രങ്ങൾക്ക് ആരാധകരേറെയാണ്.

ആരാധക്കരുടെ കാര്യത്തിൽ ഇനി അച്ഛനെ കവച്ചു വയ്ക്കുമോ എന്ന സംശയമാണ് എല്ലാവർക്കും. സിവ എന്ത് ചെയ്താലും അതങ്ങ് ഹിറ്റാകുക പതിവാണ്. അമ്മ സാക്ഷിയ്ക്കൊപ്പം ഗാലറിയിലിരുന്ന് പപ്പയെ പ്രോത്സാഹിപ്പിക്കുന്ന സിവ ഗ്രൗണ്ടിലെ പതിവ് കാഴ്ചയാണ്.

View this post on Instagram

Partners in crime 😈 @ziva_singh_dhoni

A post shared by Rishabh Pant (@rishabpant) on