ഇവർ വിജയികൾ

മനോരമ ഓൺലൈനും ലുലു ഫാഷൻ സ്റ്റോറും ചേർന്ന് സംഘടിപ്പിച്ച ജാക്ക് ആൻഡ് ജിൽ ‘കിം കിം ഡാൻസ്’ ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ മേയ് 19ന് കൊച്ചി ലുലു മാളിൽ നടന്നു. ചാലഞ്ചിൽ ആയിരത്തിൽപ്പരം എൻട്രികളാണ് ലഭിച്ചത്. ഇതിൽ നിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ സമിതി തിരഞ്ഞെടുത്ത 22 പേരാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്. ഇതിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ മഞ്ജു വാരിയർ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കിയാര തോമസ്, രണ്ടാം സമ്മാനം നന്ദന ഗോപാൽ, ഇതൾ ചന്ദ്രോത്ത് മൂന്നാം സമ്മാനം.

ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, ഗിഫ്റ്റ് ബോക്സ്, ഫൺച്യൂറ നൽകിയ ഗിഫ്റ്റ് കാർഡ് എന്നിവയണ് വിജയികൾക്ക് സമ്മാനമായി ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ചടങ്ങിൽ മഞ്ജു വാരിയർ, ജാക്ക് ആൻഡ് ജിൽ സിനിമയുടെ സംവിധായകൻ സന്തോഷ് ശിവൻ, പ്രൊഡ്യൂസർ ഗോകുലം ഗോപാലൻ, എന്നിവർ പങ്കെടുത്തു.