Malayalam Story for Kids

കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ

എഴുതുന്ന നോവൽ

sreejithpoem@gmail.com

Children Stories in Malayalam

രണ്ടു വാക്ക്

അമ്മയുടെ മാത്രമല്ല അമ്മയുടെ കൂട്ടുകാരികളുടെയും മനം കവർന്ന കുട്ടിയാണ് കുഞ്ചു. എന്നാലോ മുത്തശ്ശിയുടെ അടുത്തുനിന്നു മാറാതെ നടന്ന് അവൻ മുത്തശ്ശി വളർത്തിയ കുട്ടിയുമാവുന്നു. കുഞ്ചുവിന്റെ അമ്മയ്ക്ക് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന ജോലിയല്ലെന്നും അവിടെ പരിപ്പുവടയുണ്ടാക്കുന്ന പണിയാണെന്നും പറഞ്ഞ് കുഞ്ചുവിനെ ശുണ്ഠി പിടിപ്പിക്കുന്ന സുബാഷ് മാമൻ, മുത്തശ്ശിയുണ്ടാക്കുന്ന തെരളിയാണ് ലോകത്തിലെ ഏറ്റവും രുചിയുള്ള പലഹാരമെന്നു കരുതുന്ന കുഞ്ചു, ഊണിന് അയിലത്തല കറി വച്ചതു കൊണ്ടു വരുന്നതിന് കൂട്ടുകാർ കളിയാക്കുമ്പോൾ നിൽക്കക്കള്ളിയില്ലാതെ അമിതാഭ്ബച്ചന് എന്നും ഊണിന് അയിലത്തലയിട്ട കറി വേണമെന്നു പറഞ്ഞ് രക്ഷപ്പെടുന്ന കുഞ്ചുവിന്റെ കൂട്ടുകാരൻ അഭിലാഷ്, മുത്തച്ഛന് കഷണ്ടിയുള്ളതുകൊണ്ട് മുത്തച്ഛൻ ഗാന്ധിജിയുടെ ഏറ്റവുമടുത്തയാളാണെന്നും മുത്തച്ഛന്റെ നാട് പോർബന്തറാണെന്നുമുള്ള കുഞ്ചുവിന്റെ വിശ്വാസം. ഇങ്ങനെ പല വിചാരങ്ങൾക്കും ഇടയിലൂടെ കുഞ്ചു വളർന്നു വലുതായി. അപ്പോഴും അവന്റെ ഏറ്റവും വലിയ സമ്പാദ്യം എന്തായിരുന്നു? അതവൻ ആർക്കാണ് കൈമാറിയതെന്നോ.. അതറിയണമ‌‌െങ്കിൽ കുഞ്ചുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മറ്റൊരാൾ ആരെന്നു കൂടി അറിയണം. തുടർന്നു വായിക്കുക.

സമർപ്പണം

കുഞ്ചുവിന്റെ ഇക്കഥ കേൾക്കാനായി ദിവസവും കുട്ടികളെപ്പോലെ എന്റെ പിന്നാലെ
നടന്ന ഏഴ് ബിയിലെ എസ്.ആർ. തീർഥയുടെ അമ്മയ്ക്ക്

നോവൽ വായിക്കാം