ഡിസംബറിലെ വിശേഷങ്ങൾ ഒറ്റനോട്ടത്തിൽ

ഡിസംബർ 1. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് ഫ്രാൻസിലെ ലൊറൈൻ സർവകലാശാലയുടെ ‘പ്രഫസർ അറ്റ് ലൊറൈൻ’ ബഹുമതി.

2. സുനിൽ അറോറ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ,
∙ ആൻദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദൊർ മെക്സിക്കോ പ്രസിഡന്റ്.
∙ ജസ്റ്റിസ് ബഞ്ചമിൻ കോശി വൈഎംസിഎ ദേശീയ എക്സിക്യൂട്ടീവ് അധ്യക്ഷൻ

3. ഫ്രാൻസ് ഫുട്ബോൾ മാസിക നൽകുന്ന ബലോൻ ദ് ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ച് ഏറ്റുവാങ്ങി.

4. എ.എൻ. ഝാ കേന്ദ്ര ധനകാര്യ സെക്രട്ടറി.

5. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ് 11 (5854 കിലോ) വിജയകരമായി വിക്ഷേപിച്ചു.

6. കവി എസ്. രമേശൻ നായർക്കും ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ അനീസ് സലിമിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(ഒരു ലക്ഷം രൂപ).
∙ മലയാളിയായ എ.എസ്. രാജീവ് ബാങ്ക് ഓഫ് മഹാരാഷ്ട്ര എംഡിയും സിഇഒയും.

7. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ കേന്ദ്രസർക്കാർ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു.
∙കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (5 ലക്ഷം രൂപ) ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്കു സമ്മാനിച്ചു.
∙ഹെതർ നവേർട് യുഎന്നിലെ യുഎസ് അംബാസഡർ.

8. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ശശി തരൂർ എംപിക്ക് ക്രോസ്‌വേഡ് ബുക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം.

9. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആദ്യയാത്രാവിമാനം സർവീസ് തുടങ്ങി.
∙സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ല ഒന്നാമത്. കോഴിക്കോട്, തൃശൂർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

10. ഇറ്റലിയിലെ മിലാൻ ഇന്റർനാഷനൽ ഫെസ്റ്റിവൽ ഓഫ് വേൾഡ് സിനിമയിൽ മലയാള ചിത്രമായ ‘നവൽ എന്ന ജ്യുവലി’ന് മികച്ച സിനിമ അടക്കം 3 പുരസ്കാരങ്ങൾ. ശ്വേത മേനോനാണ് മികച്ച സഹ നടി

11. കേന്ദ്ര സഹമന്ത്രി ഉപേന്ദ്ര ഖുഷ്‌വാഹ രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) എൻഡിഎ സഖ്യം ഉപേക്ഷിച്ചു.

12. ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണർ.

13. തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവു വീണ്ടും മുഖ്യമന്ത്രിയായും മുഹമ്മദ് മെഹ്മൂദ് അലിയും കെ.ശ്രീഹരിയും ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. 119 അംഗ നിയമസഭയിൽ ടിആർഎസ് 88 സീറ്റ് നേടി.
∙രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം (15 ലക്ഷം) ഇറാനിയൻ ചിത്രമായ ‘ദ് ഡാർക്ക് റൂമി’നു ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം (5 ലക്ഷം) ‘ഈ.മ.യൗ’ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശേരി സ്വന്തമാക്കി. മികച്ച മലയാള ചിത്രം ‘സുഡാനി ഫ്രം നൈജീരിയ.

14. അമിതാവ് ഘോഷിന് ജ്ഞാനപീഠം പുരസ്കാരം. 15. മിസോറം മുഖ്യമന്ത്രിയായി സോറാംതാംഗയും ഉപമുഖ്യമന്ത്രിയായി ടോൺലുയിയയും അധികാരമേറ്റു. 40 അംഗ നിയമസഭയിൽ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) 26 സീറ്റുകൾ നേടി.

16. വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം പി.വി.സിന്ധു.
∙ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ വീണ്ടും (5–ാം തവണ) സ്ഥാനമേറ്റു.
∙നെതർലൻഡ്സിനെ പരാജയപ്പെടുത്തിയ ബൽജിയത്തിന് ഹോക്കി ലോകകപ്പ് കന്നി കിരീടം.

17. അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. 200 അംഗസഭയിൽ കോൺഗ്രസ് സഖ്യത്തിന് 99 സീറ്റുണ്ട്.
∙ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 90 അംഗസഭയിൽ കോൺഗ്രസ് സഖ്യം 68 സീറ്റുകൾ നേടി. .
∙മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥ് സത്യപ്രതിജ്ഞ ചെയ്തു. 230 അംഗസഭയിൽ കോൺഗ്രസിന് 114 എംഎൽഎമാരുണ്ട്.
∙ കത്രിയോന ഗ്രേ (ഫിലിപ്പീൻസ്) വിശ്വസുന്ദരി.

18. ദേശീയ ജൂനിയർ സ്കൂൾ അത്‍ലറ്റിക് മീറ്റിൽ കേരളം ചാംപ്യൻമാർ. തമിഴ്നാട്, ഹരിയാന അടുത്ത സ്ഥാനങ്ങളിൽ.

19. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പുരസ്കാരങ്ങൾ പാക്കിസ്ഥാനിലെ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തക അസ്മ ജഹംഗീർ ഉൾപ്പെടെ അഞ്ചുപേർക്ക് സമ്മാനിച്ചു.

20. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ ലോക ജൂനിയർ (അണ്ടർ 20) ലോങ് ജംപ് റാങ്കിങ്ങിൽ എം. ശ്രീശങ്കർ ഒന്നാമത്, 400 മീറ്ററിൽ ഹിമ ദാസ് രണ്ടാമത്.
∙ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന കൃതിയുടെ ഇംഗ്ലിഷ് വിവർത്തനമായ ‘ജാസ്മിൻ ഡേയ്സി’ന് മികച്ച പരിഭാഷയ്ക്കുള്ള ക്രോസ്‌വേഡ് പുരസ്കാരം.

21. ഇന്ത്യയുടെ അമേരിക്കയിലെ സ്ഥാനപതിയായി ഹർഷ് വർധൻ ശൃംഗ്ലയും ബംഗ്ലദേശിലേക്ക് റിവ ഗാംഗുലി ദാസും നിയമിക്കപ്പെട്ടു.
∙ഫിഫ ക്ലബ് ലോകകപ്പിൽ റയൽ മഡ്രിഡിന് ഹാട്രിക് കിരീടം. അൽ ഐൻ എഫ്സിയെ കീഴടക്കി.

24. കെ.വി. മോഹൻകുമാർ കേരളത്തിലെ ആദ്യ ഭക്ഷ്യ സുരക്ഷാ കമ്മിഷൻ ചെയർമാന്‍.

25. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ – റോഡ് പാലം ‘ബോഗിബീൽ’ (4.94 കിമ.ീ) തുറന്നു.

26. കേരള കോൺഗ്രസ് (ബി), ലോക്താന്ത്രിക് ജനതാദൾ (എൽജെഡി), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവയെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു.

30. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ റോസ്, നെയ്ൽ, ഹാവ്‍ലോക് ദ്വീപുകളുടെ പേരുകൾ യഥാക്രമം സുഭാഷ് ചന്ദ്രബോസ്, ഷഹീദ്, സ്വരാജ് എന്നിങ്ങനെ പേരുമാറ്റി.

31. കേന്ദ്ര ഇൻഫർമേഷൻ കമ്മിഷനിൽ ചീഫ് ഇൻഫർമേഷൻ കമ്മിഷണറായി സുധീർ ഭാർഗവയും കമ്മിഷണർമാരായി സുരേഷ് ചന്ദ്ര, വനജ എൻ. സാർണ, വൈ.കെ. സിൻഹ, നീരജ് ഗുപ്ത എന്നിവരെയും നിയമിച്ചു.
∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്ക്.