ചൂടുള്ള കടലിൽ ജീവിക്കും, മുട്ടയിടുന്നത് ആണിന്റെ ശരീരത്തിൽ!
∙കുതിരയുടെ ആകൃതിയിലുള്ള മത്സ്യം
∙ചൂടുള്ള കടലുകളിലാണ് കടൽക്കുതിര ജീവിക്കുന്നത്.
∙പാമ്പിന്റേതു പോലുള്ള വാൽ. ശരീരം ചെതുമ്പലുകൾക്കു പകരം കട്ടിയുള്ള ഭാഗങ്ങൾകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്നു.
∙മറ്റു മത്സ്യങ്ങളിൽനിന്നു വ്യത്യസ്തമായി കടൽക്കുതിരകൾക്കു തല മാത്രമായി ചലിപ്പിക്കാം
∙മൂന്നു സെന്റിമീറ്റർ മുതൽ 5 മീറ്റർ വരെ വലുപ്പമുള്ള കടൽക്കുതിരകളുണ്ട്
∙പെൺകടൽക്കുതിര മുട്ടയിടുന്നത് ആൺകടൽക്കുതിരകളുടെ സഞ്ചിപോലുള്ള ശരീരഭാഗത്താണ്.