ലോകത്തിലെ ഏറ്റവും വീതികൂടിയ നദി !

വേണു വാരിയത്ത്

ലോകത്തെ ഏറ്റവും നീളമുള്ള നദി (6,695 കിലോമീറ്റർ). കോംഗോ, യുഗാണ്ട, ഇത്യോപ്യ, സുഡാൻ, ബുറുണ്ടി, ടാൻസനിയ, കെനിയ, ഈജിപ്ത് തുടങ്ങി പതിനൊന്നു രാജ്യങ്ങളിലൂടെയാണ് നൈൽ ഒഴുകുന്നത്. ഇതിൽ 22 ശതമാനവും ഈജിപ്തിലൂടെയാണ്. മുല്ലയാറും പെരിയാറും ചേർന്ന് മുല്ലപ്പെരിയാർ ഉണ്ടായതുപോലെ വൈറ്റ് നൈലും ബ്ലൂ നൈലും ചേർന്നാണ് നൈൽ നദി ഉണ്ടായത്. വൈറ്റ് നൈലിന്റെ ജനനം വിക്ടോറിയതടാകത്തിൽനിന്നാണ്. ബ്ലൂ നൈൽ ഉത്ഭവിക്കുന്നതാകട്ടെ ഇത്യോപിയയിലെ താന തടാകത്തിൽനിന്നും. സുഡാനിലെ ഖാർത്തൂമിൽ വച്ച് വച്ച് രണ്ടു നൈലുകളും ഒന്നായി വടക്കോട്ടൊഴുകി കടലിൽ പതിക്കുന്നു. ഇത്യോപ്യൻ മലകളിലെ മഞ്ഞുരുകുന്നതിനാൽ ജൂൺ മുതൽ സെപ്റ്റംബർ വരെ നൈലിൽ വെള്ളപ്പൊക്കമുണ്ടാകും. അസ്വാൻ അണക്കെട്ടിന്റെ നിർമാണം 1970 ൽ പൂർത്തിയായതോടെ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമായി. നൈൽ നദിയിൽ വേറെയും അണക്കെട്ടുകൾ ഉണ്ട്.

നദിയില്ലാ രാജ്യങ്ങൾ
സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, മൊണാക്കോ, നവൂറു , മാലദ്വീപസമൂഹം, ടോംഗ, കിരിബാട്ടി എന്നിവിടങ്ങളിലൊന്നും നദികളില്ല. നദികളെ ക്കുറിച്ചുള്ള പഠനശാഖ - പൊട്ടമോളജി (potamology ) കേരളത്തിലെ 44 നദികളിൽ ഏറ്റവും ചെറിയ നദി കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം പുഴയാണ്. 16 കിലോമീറ്റർ നീളമേ ഇതിനുള്ളു -കേരളത്തിലെ 11 നദികൾ 100 കിലോമീറ്ററിൽ കൂടുതൽ നീളമുള്ളവയാണ് . ഏറ്റവും കൂടുതൽ നദികളുള്ള ജില്ല കാസർകോട്.

അത്ഭുതം ആമസോൺ
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് 6,400 കിലോമീറ്റർ നീളമുള്ള ആമസോൺ. ലോകത്തെ ഏറ്റവും വീതികൂടിയ നദിയും ആമസോൺ തന്നെ. ഒന്നര കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയാണ് പല സ്ഥലത്തും ആമസോണിന്റെ വീതി. ഇതു മഴക്കാലത്ത് 50 കിലോമീറ്റർ വരെയാകും. 1700 പോഷകനദികളുള്ള ആമസോണിലെ 17 നദികളുടെ നീളം 1,600 കിലോമീറ്റർ ആണ്. ഭൂമിയിലെ ശുദ്ധജലത്തിന്റെ 20% ആമസോണിലാണ്. ഗ്രീക്ക് ഇതിഹാസങ്ങളിൽ അറിയപ്പെടുന്ന ധീര വനിതാ പോരാളികളാണ് ആമസോണുകൾ. ആമസോണിനു ആ പേരു കിട്ടിയതു ഈ പോരാളികളിൽ നിന്നാണ്. ഇത്രയും നീളമുണ്ടെങ്കിലും നദിക്കു കുറുകെ 2011 വരെ ഒറ്റ പാലം പോലും ഉണ്ടായിരുന്നില്ല. 2007ൽ മാർട്ടിൻ സ്‌ട്രെൽ എന്ന നീന്തൽക്കാരൻ 66 ദിവസം കൊണ്ട് നദി മുഴുവൻ നീളത്തിൽ നീന്തി റിക്കാർഡ് സൃഷ്ടിച്ചു .

നദീമനുഷ്യൻ
നദീമനുഷ്യൻ, ജലമനുഷ്യൻ എന്നെല്ലാം അറിയപ്പെടുന്ന പരിസ്ഥിതി സ്നേഹിയാണ് രാജസ്ഥാനിലെ അൽവാറിൽ ജനിച്ച ഡോക്ടർ രാജേന്ദ്ര സിങ്. 1975 ൽ തരുൺ ഭാരത് സംഘ് എന്ന സംഘടനക്ക് രൂപം നൽകിയ അദ്ദേഹം ജല രക്ഷക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു . ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ രാജസ്ഥാനിലെ 1000 ഗ്രാമങ്ങളിൽ വറ്റിപ്പോയ നീരുറവകൾ പുനഃസ്ഥാപിക്കാനും അർവാരി, രുപാറൽ, സർസ, ഭഗാനി, ജഹജ് വാലി എന്നീ വറ്റിവരണ്ട നദികളെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു .