മൂക്ക് ഷെയ്ക്ക്, നാക്ക് ഹലോ, റിലേ ഉമ്മ; വിചിത്രമായ ചില അഭിവാദ്യ രീതികൾ
തയാറാക്കിയത്്: അൻസു അന്ന ബേബി
കോവിഡ് വന്നതോടെ ലോകം മുഴുവൻ നമ്മുടെ അഭിവാദ്യ രീതി – ‘നമസ്കാരം’ സ്വീകരിച്ചു വരികയാണല്ലോ! വിദേശത്തു പൊതുവേ പതിവുള്ള ഹസ്തദാനവും ആലിംഗനവുമൊന്നും ഇനി കുറച്ചുകാലത്തേക്ക് പറ്റില്ലെന്നുറപ്പാണ്. അതുവരെ, കൈകൂപ്പുകയേ നിവൃത്തിയുള്ളൂ. മിക്കവാറും എല്ലാവരും പ്രയോഗിക്കുന്ന
ഷെയ്ക്ക് ഹാൻഡും കൈകൂപ്പലുമല്ലാതെ വിചിത്രവും കൗതുകകരവുമായ ചില അഭിവാദ്യ രീതികളുമുണ്ട് ലോകത്ത്. അവയിൽ മിക്കതും കോവിഡ് കാലത്ത് പാടില്ലാത്തതുമാണ്.
ഇതാ അത്തരം ചില ‘ഹലോ’ രീതികൾ!
∙ ന്യൂസീലൻഡ് - മൂക്ക ് ഷെയ്ക്ക ്!
ന്യൂസീലൻഡിലെ 'ഹോങ്കി' ആചാരമനുസരിച്ച് രണ്ടു പേർ കണ്ടുമുട്ടിയാൽ കൈ കൊടുക്കുകയല്ല, 'മൂക്കു കൊടുക്കുക'യാണ് ചെയ്യുക. മൂക്കുകൾ തമ്മിൽ കൂട്ടി
മുട്ടിക്കുകയോ ഉരസുകയോ ചെയ്യണം. 'ജീവന്റെ ശ്വാസം' പരസ്പരം കൈമാറുന്നതിന്റെ പ്രതീകമാണിത്.
കോവിഡാണ്, ഇപ്പോൾ പറ്റില്ല
∙ ടിബറ്റ് -നാക്ക ് ഹലോ!
നാവ് പുറത്തേക്കുനീട്ടുന്നത് പൊതുവേ മോശം സ്വഭാവമാണല്ലോ. എന്നാൽ ടിബറ്റിലെ ആളുകൾ നാവ് പുറത്തേക്ക് നീട്ടിയാണ് അഭിവാദ്യം ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ ടിബറ്റ് ഭരിച്ചിരുന്ന ലാങ് ധർമൻ എന്ന ദുഷ്ടനായ രാജാവിന്റെ നാവിന് കറുപ്പ് നിറമായിരുന്നു. തങ്ങൾ ലാങ് ധർമന്റെ പുനർജന്മമല്ലെന്നും നാവ് കറുത്തിട്ട
ല്ലെന്നും തെളിയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
കോവിഡാണ്, പറ്റില്ല . (നാവുകൾ മുട്ടിക്കുന്നില്ലെങ്കിലും ഇപ്പോൾ അത് പുറത്തിടാതിരിക്കുന്നതാണ് ഉചിതം)
∙ ലൈബീരിയ - വിരൽ ഞൊടി!
വളർത്തുമൃഗങ്ങളെ നമ്മൾ വിരൽഞൊടിച്ച് വിളിക്കാറില്ലേ. ഇതാണ് ലൈബീരിയയിലെ അഭിവാദന രീതിയും. പരിചയമുള്ളവർ കൂടെ ഹസ്തദാനവും നൽകും.
വിരൽ ഞൊടിക്കാം.
ഹസ്തദാനം പാടില്ല.
∙ സാംബിയ - ഞെരിപ്പ ് ഷെയ്ക്ക ്!
സാംബിയയിൽ അഭിവാദ്യം നൽകണമെങ്കിൽ നല്ല ആരോഗ്യം വേണം. ഇല്ലെങ്കിൽ പണികിട്ടും. ആളുകൾ കണ്ടുമുട്ടുമ്പോൾ ആദ്യം കൈകൾ പരസ്പരം മുറുകെപ്പിടിക്കും. പിന്നെ ഒറ്റ ഞെരിക്കലാണ്. ദിവസവും ഇരുപതോ മുപ്പതോ ആളുകളെ കാണുന്നവരുടെ സ്ഥിതി ആലോചിച്ചു നോക്കൂ!
കോവിഡാണ്, ഒരു കാരണവശാലും പറ്റില്ല
∙ അഫ്ഗാനിസ്ഥാൻ - റിലേ ഉമ്മ!
ഒട്ടുമിക്ക രാജ്യങ്ങളിലും ആളുകൾ പരസ്പരം കാണുമ്പോൾ ആലിംഗനം ചെയ്യുകയും കവിളുകളിൽ ചുംബിക്കുകയുമാണല്ലോ പതിവ്. അഫ്ഗാനിസ്ഥാനിലെ ചില പ്രദേശങ്ങളിൽ അഭിവാദ്യം ചെയ്യാനായി 8 പ്രാവശ്യമാണ് ചുംബിക്കേണ്ടത്! ഫ്രാൻസിന്റെ ചില മേഖലകളിൽ അഞ്ചും റഷ്യയിൽ മൂന്നുമാണ് ചുംബനക്കണക്ക്.
കോവിഡാണ്, പറ്റില്ല