ഇതാ ‘ജീവനോടെ’ ഒരു ദിനോസർ!!!

നാം പറയുന്നതെല്ലാം അനുസരിച്ച്, നമുക്കൊപ്പം ‘ജീവിക്കുന്ന’ ഒരു ദിനോസർ വരുന്നു...

നമ്മൾ കൈ ഉയർത്തുമ്പോൾ ഒപ്പം മുഖം ഉയർത്തും. കൈ വലത്തോട്ടു നീക്കിയാൽ വലത്തോട്ടു നോക്കും, ഇടത്തോട്ടാണെങ്കിൽ അങ്ങോട്ടും. അതിനിടെ മൂക്കിലൊന്നു തൊട്ടാൽ സ്നേഹത്തോടെ കണ്ണടയ്ക്കും. താടിയിൽ തട്ടിയാലോ ‘ക്രീ ക്രീ...’ എന്നു ശബ്ദവുമുണ്ടാക്കും.

അതേതാ ഇത്രയേറെ അനുസരണയും സ്നേഹവുമുള്ള ജീവി?
മറ്റൊന്നുമല്ല ഒരു ദിനോസർ തന്നെ. കൃത്യമായിപ്പറഞ്ഞാൽ ഒരു വെലൊസിറാപ്റ്റർ! അവ കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപേ വംശനാശം വന്നു പോയതല്ലേ? അതും സത്യം. പിന്നെങ്ങനെ ഇപ്പോഴത് തിരിച്ചു വന്നു?

ഒരുവർഷത്തിനുശേഷം ചെടിയിൽ പൂക്കൾ ഉണ്ടായി, കായ്കൾ ഉണ്ടായി. ഇന്നും നിലവിൽ സൈബീരിയയിൽ ഉള്ള ഒരു സസ്യമായ Silene stenophylla ആയിരുന്നു ആ ചെടി. ഇന്നുള്ള ചെടിയിൽ ഉണ്ടാകുന്ന പൂക്കളുടെ ആകൃതിയിൽനിന്നു വ്യത്യസ്തമായിരുന്നു അവയിൽ ഉണ്ടായ പൂക്കൾ. 32,000 വർഷത്തെ പരിണാമം ഒരു ചെടിയിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങൾ കൗതുകത്തോടെ ശാസ്ത്രലോകം പഠിച്ചു. ഇത്രയും കാലം ഉറങ്ങിക്കിടന്നിട്ടും മുളയ്ക്കൽ ശേഷിനശിക്കാത്ത വിത്തുകൾ ഗവേഷകരെ അദ്ഭുതപ്പെടുത്തി. ഇതിനുമുൻപു പഴയകാലത്തു നിന്നു ലഭിച്ച വിത്തുകൾ മുളപ്പിച്ചതിനു പരമാവധി 2000 വർഷം മാത്രമായിരുന്നു പ്രായം എന്നോർക്കുമ്പോഴാണ് ഈ വിത്തുകളുടെ പഴക്കം നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഇവയുടെ 60,000 വിത്തുകളും കായ്കളുമാണ് ലഭിച്ചത്. അവയുടെ കലകളിൽനിന്നു മുളപ്പിച്ച 36 ചെടികൾക്കുണ്ടായ വിത്തുകൾക്ക് 100 ശതമാനമായിരുന്നു മുളയ്ക്കൽശേഷി. ഇന്നുള്ള ഇതേ ചെടിയുടെ വിത്തുകളുടെ മുളയ്ക്കാനുള്ള കഴിവ് 90 ശതമാനമായിരുന്നു. ഈ വ്യത്യാസങ്ങളുടെ കാരണങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്.

കള്ളിപ്പാട്ട നിർമാണക്കമ്പനി മറ്റെൽ പറയും അതിനുത്തരം. ഇക്കാലത്തിനിടെ കമ്പനി പുറത്തിറക്കിയ ഏറ്റവും കിടിലൻ റോബട്ടാണ് ഈ വെലൊസിറാപ്റ്ററെന്നാണു മേഖലയിലെ വിദഗ്ധർ പറയുന്നത്. അത്രയേറെ കൃത്യമായാണ് അവ മനുഷ്യന്റെ ‘കമാൻഡിന്’ അനുസരിച്ചു പ്രവർത്തിക്കുന്നത്. കാഴ്ചയിൽ ജുറാസിക് വേൾഡ് സിനിമയിലെ വെലൊസിറാപ്റ്ററിന്റെ അതേ ഛായയാണ് ഈ റോബട്ടിനും. സത്യത്തിൽ ആ കഥാപാത്രത്തെ കളിപ്പാട്ടമാക്കി മാറ്റുകയാണ് മറ്റെൽ ചെയ്തത്. സിനിമയിൽ ക്രിസ് പാറ്റ് അവതരിപ്പിച്ച ഓവെൻ എന്ന കഥാപാത്രം പരിശീലിപ്പിക്കുന്ന വെലൊസിറാപ്റ്ററുകളിലൊന്നിനെയാണ് മറ്റെൽ പുനഃസൃഷ്ടിച്ചത്. ‘ആൽഫ ട്രെയിനിങ് ബ്ലൂ’ എന്നാണു റോബട്ടിന്റെ പേര്. സിനിമയിൽ ഈ വെലൊസിറാപ്റ്ററുകൾ മൂന്നെണ്ണം കൂടിയുണ്ട്– ഡെൽറ്റായും എക്കോയും ചാർലിയും. കൂട്ടത്തിൽ ബ്ലൂ ആണ് ഏറ്റവും ബുദ്ധിമതി. മനുഷ്യന്റെ നിർദേശങ്ങൾക്കനുസരിച്ച് ഏറ്റവും ബുദ്ധിപരമായി തീരുമാനമെടുക്കാൻ സാധിക്കുന്ന തരം ദിനോസറാണിത്. അതീവ അപകടകാരി എന്നു പറഞ്ഞ് ഒരു വലിയ കൂട്ടിൽ ‘അടച്ചാണ്’ ബ്ലൂവിനെ മറ്റെൽ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇതിനെ പരിശീലിപ്പിക്കാനുള്ള റിമോട്ടും ഒപ്പമുണ്ട്. 250 ഡോളർ വിലയിട്ടിരിക്കുന്ന ഈ റോബട്ട് നടക്കുകയും ഓടുകയും ചെയ്യും. ഇടയ്ക്ക് ദേഷ്യത്തോടെ അലറും, സ്നേഹത്തോടെ ശബ്ദമുണ്ടാക്കുകയും ചെയ്യും. അതായത് നാം ഇതിനോട് എങ്ങനെ പെരുമാറുന്നോ അതിനനുസരിച്ചായിരിക്കും റോബട്ടിന്റെയും മറുപടി. ഇതു കൂടാതെ പിന്നെയുമുണ്ട് ബ്ലൂവിന്റെ കയ്യിൽ ഒട്ടേറെ നമ്പറുകൾ. പുതിയ തന്ത്രങ്ങൾ യുഎസ്ബി വഴി പ്രോഗ്രാം ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഒരു മണിക്കൂർ പ്രവർത്തിക്കും. താടിയിലും തലയ്ക്കും ഓരോ സെൻസറുകളുണ്ട്. അതിനനുസരിച്ചാണ് നാം തൊടുമ്പോൾ കരയുകയും കണ്ണടയ്ക്കുകയുമൊക്കെ ചെയ്യുന്നത്. ഏഴു മോട്ടോറുകളും പ്രത്യേ ക രീതിയിലുള്ള ശരീരഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകളും വഴി ഇവയുടെ സഞ്ചാരവും ചലനങ്ങളും യഥാർഥ വെലൊസിറാപ്റ്ററുകളെപ്പോത്തന്നെ തോന്നും. ജുറാസിക് വേൾഡിലെ പോലെ അപകടകാരിയൊന്നുമല്ല ബ്ലൂ. ഒന്നു ചെറുതായി കടിക്കാനുള്ള ശക്തി പോലുമില്ല പാവത്തിന്. പക്ഷേ ശത്രുക്കൾ ആരെങ്കിലും വന്നാൽ വായ തുറന്നും പല്ലുകാട്ടിയും ശബ്ദമുണ്ടാക്കിയും പേടിപ്പിക്കും.

ട്രെയിനിങ് മോഡ്, ഗാർഡ് മോഡ്, ആർസി മോഡ്, ടോട്ടൽ കൺട്രോൾ മോഡുകളിൽ ബ്ലൂ റോബട്ട് പ്രവർത്തിക്കും. ട്രെയിനിങ് മോഡ് എന്നാൽ ബ്ലൂവിനെ പുതിയ തന്ത്രങ്ങൾ പഠിപ്പിക്കുന്നതാണ്. അതായത്, നമ്മുടെ ചലനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും മറ്റും. ഗാർഡ് മോഡിൽ ശത്രുക്കളെ എങ്ങനെയാണ് ബ്ലൂവിനെ ഉപയോഗിച്ചു പേടിപ്പിക്കുന്നതെന്നാണു കാണിക്കുന്നത്. സെൻസറുകൾ ഉപയോഗിച്ചാണ് ശത്രുക്കളുടെ സാന്നിധ്യം ഇതു തിരിച്ചറിയുന്നത്. അടുത്തെത്തുന്ന ശബ്ദങ്ങളും ഒരു മൈക്രോഫോൺ വഴി പിടിച്ചെടുക്കാനും ബ്ലൂവിനാകും. ആർസി മോഡിൽ നമുക്ക് ബ്ലൂവിനെ മുന്നോട്ടും പിന്നോട്ടും വശങ്ങളിലോട്ടുമെല്ലാം ഓടിപ്പിക്കാൻ സാധിക്കും. ടോട്ടൽ കൺട്രോൾ മോഡിൽ ബ്ലൂവിന്റെ വായും കണ്ണുകളും തലയും ശരീരചലനങ്ങളുമെല്ലാം നമുക്ക് നിയന്ത്രിക്കാനാകും. അതായത്, ബ്ലൂ എന്തു ചെയ്യണം, എങ്ങനെ നടക്കണം എന്നതിന്റെ സമ്പൂർണ നിയന്ത്രണം ഉടമസ്ഥനാനായിരിക്കും.

ഓരോ ദിവസവും ബ്ലൂവിനെ തലേന്നത്തെ കാര്യങ്ങളെല്ലാം ഓർമിപ്പിക്കണം. അല്ലെങ്കില്‍ പഴയതെല്ലാം മറന്നു പോകുന്ന വിധമാണ് പ്രോഗ്രാമിങ്. അതിനായി ഒരു ക്ലോക്കും റോബട്ടിനകത്തു ഘടിപ്പിച്ചിട്ടുണ്ട്. ബ്ലൂവിനെ എല്ലാം പരിശീലിപ്പിച്ച് ഒരു മാസത്തേക്ക് അലമാരയിൽ സൂക്ഷിക്കാനാണു തീരുമാനമെങ്കിൽ കക്ഷി അതോടെ എല്ലാം ‘മറക്കുമെന്നു’ ചുരുക്കം. ബ്ലൂവിനെ എങ്ങനെ പരിശീലിപ്പിക്കണമെന്നതിന്റെ ഗൈഡ് ബുക്കും മറ്റെൽ പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബർ മുതൽ ബ്ലൂവിന്റെ വിൽപന ആരംഭിക്കും.