ഉമിനീർ കൊണ്ട് കൂട്, 17000 മുട്ടകൾ; ഷോക്കടിപ്പിക്കും ഈൽ !  വിഡിയോ, Vast iceberg, Breaks off, Antarctica Padhippura, Manorama Online

ഉമിനീർ കൊണ്ട് കൂട്, 17000 മുട്ടകൾ; ഷോക്കടിപ്പിക്കും ഈൽ ! വിഡിയോ

തയാറാക്കിയത് : നന്ദകുമാർ ചേർത്തല

∙ശരീരത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിവുള്ള മത്സ്യങ്ങളാണ് ഇലക്ട്രിക് ഈലുകൾ. തെക്കേ അമേരിക്കയിലെ ആമസോൺ, ഒറിനോകോ നദികളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്.

∙ electrosytes എന്നറിയപ്പെടുന്ന ആറായിരത്തോളം സവിശേഷ കോശങ്ങൾ ഇവയ്ക്കുണ്ട്. വൈദ്യുതി ഉൽപാദിപ്പിക്കാൻ സഹായിക്കന്നത് ഈ കോശങ്ങളാണ്.

∙ഏകദേശം 600 വോൾട്ട് വൈദ്യുതിയാണ് ഇവ ഉൽപാദിപ്പിക്കുന്നത്

∙ഇര പിടിക്കാനും ശത്രുക്കളിൽ നിന്നു രക്ഷ നേടാനും ഇവ ഇലക്ട്രിക് ഷോക്ക് നൽകും

∙ ശരീരത്തിന്റെയും ചർമത്തിന്റെയും സവിശേഷത മൂലം, ഇലക്ട്രിക് ഈൽ പുറപ്പെടുവിക്കുന്ന വൈദ്യുതിയിൽ നിന്ന് അവയ്ക്കു ഷോക്ക് ഏൽക്കില്ല.

∙കാഴ്ചശക്തി നന്നേ കുറഞ്ഞ ഇവ ഇരപിടിക്കുന്നത് ഒരു സൂത്രം പ്രയോഗിച്ചാണ്. വളരെ ശക്തി കുറഞ്ഞ വൈദ്യുതി സിഗ്നലുകൾ പുറപ്പെടുവിക്കും. ഈ സിഗ്നലുകൾ ഒരു റഡാർ പോലെ പ്രവർത്തിച്ച് ഇരയെ കണ്ടെത്താൻ സഹായിക്കും.

∙ പെൺ ഈലുകൾ ഏകദേശം 17000 മുട്ടകൾ ഇടും. ആൺ മത്സ്യങ്ങൾ മുട്ടകളുടെ സുരക്ഷ ഉറപ്പാക്കാൻ ഉമിനീർ ഉപയോഗിച്ചു കൂടുണ്ടാക്കും.

∙ മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് ആൺ പെൺ മത്സ്യങ്ങൾ കാവൽ നിൽക്കും. കുഞ്ഞുങ്ങൾ സാധാരണ ചെറിയ ജല ജീവികളെയാണ് ഭക്ഷിക്കുന്നത്.