‘പ്രേതബാധയുള്ള’ മ്യൂസിയം
പ്രേതങ്ങളെ പേടിയുണ്ടോ? ഉണ്ടെങ്കിൽ ജോൺസാഫിസിന്റെ മ്യൂസിയത്തിലേക്കു വരണ്ട. പ്രശസ്ത പ്രേത ശാസ്ത്രജ്ഞനായ ജോൺസാഫിസ് അമേരിക്കയിലെ കണക്ടിക്കട്ടിൽ ഈയിടെ ഒരു മ്യൂസിയം തുറന്നു.
ലോകത്തെ പല ഭാഗങ്ങളിൽനിന്നും ശേഖരിച്ച ‘പ്രേതബാധയുള്ള’ വസ്തുക്കളാണ് മ്യൂസിയം നിറയെ.
തലയോട്ടികൾ, അസ്ഥികൾ, മുഖംമൂടികൾ, പാവകൾ... ഇന്ത്യയിൽനിന്നും കിട്ടി പുള്ളിക്ക് പലതും. പ്രേതങ്ങളെയും ആത്മാക്കളെയും തേടി ജോൺ നടത്തുന്ന യാത്രാപരിപാടി ടിവി ചാനലുകളിൽ സൂപ്പർഹിറ്റാണ്. കുട്ടികളടക്കം ധാരാളം പേരാണ് മ്യൂസിയം കാണാൻ വരുന്നത്. എന്താ ഒന്നു പോകുന്നോ?