2018 ലെ താരങ്ങളാണ് ഈ ക്ലോൺ കുരങ്ങുകൾ !


ക്ലോൺ കുരങ്ങുകൾ
∙ സോങ് സോങ്, ഹുവ ഹുവ - ഷാങ്‌ഹായിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ജനിതക സാമ്യമുള്ള രണ്ട് കുരങ്ങുകൾ.
∙ സൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്‌ഫർ (SCNT) എന്ന വിദ്യയാണ് ഇവിടെ ഉപയോഗിച്ചത്.
സൂര്യനിലേക്ക് പറന്ന പാർക്കർ
∙ സൂര്യനോട് ഏറ്റവും അടുത്തെത്തിയ മനുഷ്യനിർമ്മിത പേടകം എന്ന ബഹുമതി നാസയുടെ പാർക്കർ സോളാർ പ്രോബിന്.
∙വിക്ഷേപിച്ചത് ഓഗസ്റ്റ് 12ന് ഡെൽറ്റ 4 റോക്കറ്റിൽ.
∙ സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയുടെയും സൗരാന്തരീക്ഷത്തിലെ അസാധാരണ പ്രതിഭാസങ്ങളുടെയും സൗര കണങ്ങളുടെയും സൗര വാതകങ്ങളുടെയും സൂര്യനിലെ വൈദ്യുത കാന്തിക മണ്ഡലത്തിന്റെയുമൊക്കെ രഹസ്യങ്ങൾ അന്വേഷിക്കും.
∙ പാർക്കർ എന്ന പേര് യൂജിൻ പാർക്കർ എന്ന യുഎസ് ശാസ്ത്രജ്ഞന്റെ ബഹുമാനാർഥം

കുതിക്കുന്നു ഐഎസ്ആർഒ
∙ പിഎസ്എൽവി സി-43 ഉപയോഗിച്ച് ഒറ്റയടിക്ക് മുപ്പത് വിദേശ ഉപഗ്രഹങ്ങളും ഇന്ത്യയുടെ ഹൈസിസ് എന്ന ഉപഗ്രഹവും വിക്ഷേപിച്ചു.
∙ ISRO ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ബിഗ് ബേഡ് എന്ന വിശേഷണമുള്ള ജിസാറ്റ്-11 ഭ്രമണപഥത്തിൽ എത്തിച്ചു.
∙ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കരുത്തുറ്റ ഇന്ത്യൻ റോക്കറ്റായ ജിഎസ്എൽവി MK3-D2, ജിസാറ്റ്-29 ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.

ഐസ്‌ക്യൂബ് ന്യൂട്രിനോ
∙ ദക്ഷിണധ്രുവത്തിനടുത്തുള്ള ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയിൽ അത്യുന്നത ഊർജമുള്ള ഒരു ന്യൂട്രിനോയെ കണ്ടെത്തി.
∙ IC170922A എന്നു പേരിട്ട ഈ സംഭവം ലോകം അറിഞ്ഞത് ജൂലൈയിൽ.
∙ 370 കോടി പ്രകാശ വർഷം അകലെ ഒരു ഗാലക്സിക്കു നടുവിലുള്ള ഒരു ഭീമൻ തമോഗർത്തമാണ് ഈ ന്യൂട്രിനോയുടെ ഉറവിടം

റൈഡ്ബെർഗ് പോളറോൺ
∙ ഒരു ആറ്റത്തിന്റെ ന്യൂക്ലിയസ്സിനും ന്യൂക്ലിയസ്സിനെ ചുറ്റുന്ന ഇലക്ട്രോണിനും ഇടയ്ക്കുള്ള സ്ഥലത്ത് മറ്റ് ആറ്റങ്ങൾക്ക് ഇടം നൽകി സാധ്യമാക്കിയ പുതിയ ദ്രവ്യരൂപമാണ് റൈഡ്ബെർഗ് പോളറോൺ (Rydberg Polaron).
∙ പരീക്ഷണത്തിന് ഉപയോഗിച്ചത് സ്ട്രോൺഷ്യം ആറ്റങ്ങളുടെ ബോസ് ഐൻസ്റ്റൈൻ കണ്ടൻസേറ്റ് അവസ്ഥ.

ലുലുവും നാനയും
∙ ജനിതക മാറ്റം വരുത്തിയ ലോകത്തിലെ ആദ്യ ഇരട്ടക്കുഞ്ഞുങ്ങൾ
∙ ക്രിസ്പർ കാസ്-9 എന്ന ജീൻ എഡിറ്റിങ് വിദ്യ ഉപയോഗിച്ച് ഭ്രൂണാവസ്ഥയിൽ ജീൻ എഡിറ്റിങ് നടത്തിയാണ് ഈ കുഞ്ഞുങ്ങളെ സൃഷ്ടിച്ചത്.
∙നേതൃത്വം നൽകിയത് ചൈനീസ് ഗവേഷകനായ ഹീ ജിയാൻകു
∙ എച്ച്ഐവി ബാധയെ ചെറുക്കാൻ കഴിവുണ്ട്
∙ ജനിതക രോഗങ്ങളെയും അർബുദം പോലുള്ള മാരക രോഗങ്ങളെയുമൊക്കെ ക്രിസ്പർ ജീൻ എഡിറ്റിങ്ങിലൂടെ തുരത്താൻ കഴിയും
∙ ഡിസൈനർ ശിശുക്കൾ പിറക്കുന്നതിൽ ആശങ്ക.

ലക്ഷ്യം ബുധൻ, ചന്ദ്രൻ
∙ ബെപികൊളംബോ– യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ജപ്പാൻ എയ്‌റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുടെയും സംയുക്ത ദൗത്യം
∙ ഒക്ടോബറിൽ പുറപ്പെട്ടു, ബുധന്റെ രഹസ്യങ്ങൾ കണ്ടെത്തുക ലക്ഷ്യം
∙ മെർക്കുറി പ്ലാനറ്ററി ഓർബിറ്റർ, മെർക്കുറി മാഗ്നറ്റോസ്ഫെറിക് ഓർബിറ്റർ എന്നിങ്ങനെ രണ്ടു പേടകങ്ങളുണ്ട് ദൗത്യത്തിൽ
∙ചന്ദ്രനിലെ ഇരുണ്ടഭാഗത്ത് ഇറക്കാനുള്ള ഒരു റോവറുമായി ചൈനയുടെ ചാങ്-ഇ-4 പേടകവും പുറപ്പെട്ടു.

ചൊവ്വയുടെ ഇൻസൈറ്റ്
∙മെയ് 5 ന് യാത്ര തിരിച്ചു, നവംബർ 26ന് ചൊവ്വയിൽ ഇറങ്ങി.
∙ചൊവ്വയുടെ ഉപരിതലം ആഴത്തിൽ കുഴിച്ച് ചൊവ്വയുടെ രാസഘടന പരിശോധിക്കൽ, പ്രകമ്പനങ്ങൾ നിരീക്ഷിക്കൽ, അന്തർഭാഗത്തു നിന്നും ബാഹ്യഭാഗത്തേക്കുള്ള താപ പ്രവാഹം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് പ്രധാന ലക്ഷ്യം.

അനന്തതയിലേക്ക് ടെസ്സ്
∙സൗരയൂഥത്തിനപ്പുറമുള്ള ഗ്രഹങ്ങളെക്കുറിച്ചും അന്യഗ്രഹ ജീവനെക്കുറിച്ചുമൊക്കെ ഉത്തരം തേടി നാസയുടെ ടെസ്സ് ( ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് ) യാത്ര തുടരുന്നു.
∙ വിക്ഷേപിച്ചത് ഏപ്രിൽ 18ന്, ഫാൽക്കൺ-9 റോക്കറ്റിൽ
∙ 2 വർഷത്തെ സർവ്വേയ്ക്കിടയിൽ ആയിരക്കണക്കിന് എക്സോപ്ലാനറ്റുകളെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷ.

പുതിയ കിലോഗ്രാം
∙ നവംബറിൽ ഫ്രാൻസിൽ ചേർന്ന ജനറൽ കോൺഫറൻസ് ഓൺ വെയ്‌റ്റ്‌സ് ആന്റ് മെഷേർസിൽ കിലോഗ്രാമിന് പുതിയ നിർവചനം.
∙ പ്ലാങ്ക് സ്ഥിരാങ്കത്തെ അടിസ്ഥാനമാകിയാണ് 2019 മെയ് മുതൽ കിലോഗ്രാമിനെ നിർവ്വചിക്കുക.
∙ ഇതിനു കിബ്ബിൾ ബാലൻസ് ഉപയോഗിക്കും.
∙ പാരീസിലെ ഇന്റർനാഷണൽ ബ്യൂറോ ഓഫ് വെയ്‌റ്റ്സ് ആന്റ് മെഷേർസിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനം –ഇറിഡിയം ലോഹസങ്കരത്തിന്റെ(ഗ്രാൻഡ്-കെ) തൂക്കം ആയിരുന്നു 1889 മുതൽ കിലോഗ്രാമിന്റെ മാനദണ്ഡം.