ഹാരി പോട്ടറിനെപ്പോലെ അദൃശ്യനാകണോ?
ജെ.കെ.റൗളിങ് എഴുതിയ ഹാരി പോട്ടർ നോവലിൽ വായിച്ചിട്ടില്ലേ അദൃശ്യക്കുപ്പായത്തെപ്പറ്റി? അതു ധരിച്ചാൽ പിന്നെ ചുറ്റിലുള്ള ആർക്കും നമ്മളെ കാണാനാകില്ല. നോവലിലെ ഹാരിക്കു മാത്രമല്ല, യഥാർഥത്തിൽ നമുക്കും അത്തരത്തിൽ അദൃശ്യരാകാൻ പറ്റുമെന്നാണ് കനേഡിയൻ ഡിസൈനിങ് കമ്പനിയായ ഹെപ്പർസ്റ്റെൽത്ത് പറയുന്നത്. ക്വാണ്ടം സ്റ്റെൽത്ത് എന്നു പേരിട്ട് ഇവർ നിർമിച്ച ‘ഷീൽഡിനു പിറകിൽ നിൽക്കുന്നവർ ഉടനടി ‘അദൃശ്യരാകും’.
ഒരു കണ്ണാടി പോലെയാണിതിന്റെ രൂപം, പേപ്പറിന്റെ കനമേയുള്ളൂ. നിർമാണച്ചെലവ് കുറവ്, പ്രവർത്തിക്കാൻ വൈദ്യുതിയും വേണ്ട. ഇതിലേക്കു പതിക്കുന്ന പ്രകാശത്തെ ‘വളച്ചൊടിച്ചാണ്’ അദൃശ്യമാകൽ സാധ്യമാക്കുന്നത്. ശത്രുക്കൾ കാണാതെ കാട്ടിലും മരുഭൂമിയിലുമൊക്കെ ഒളിച്ചിരുന്ന് ആക്രമിക്കുന്നതുൾപ്പെടെയുള്ള സൈനിക ആവശ്യങ്ങൾക്കുവേണ്ടി ഈ ഷീൽഡ് നിർമിച്ചു നൽകാനാണ് കമ്പനി നീക്കം.
കൂടുതൽ അറിയാൻ
എങ്ങനെ അദൃശ്യരാകുന്നു? വിഡിയോ കാണാം