ഡാർക്ക് ചോക്കലേറ്റ് പല്ല് കേടാകാൻ കാരണമാകുമോ?, Chocolate, Fact, Teeth, History, Manorama Online

ഡാർക്ക് ചോക്കലേറ്റ് പല്ല് കേടാകാൻ കാരണമാകുമോ?

∙കൊക്കോ പഴത്തിന്റെ ഉള്ളിലുള്ള പരിപ്പിൽ നിന്നാണു ചോക്കലേറ്റ് ഉണ്ടാക്കുന്നത്. ഒരു കൊക്കോ പഴത്തിൽ 20–40 പരിപ്പ് ഉണ്ടാകും

∙ഏകദേശം 600 തരത്തിലുള്ള രുചികളിൽ ചോക്കലേറ്റ് ഉണ്ടാക്കാം.

∙22 കൊക്കോ പഴത്തിന്റെ പരിപ്പ് വേണം ഒരു കിലോ ചോക്കലേറ്റ് ഉണ്ടാക്കാൻ

∙1874ൽ സ്വിറ്റ്സർലൻഡിലാണ് മിൽക്ക് ചോക്കലേറ്റ് ആദ്യമായി ഉണ്ടാക്കിയത്

∙ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്നത് ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലാണ്. ലോകത്തെ ആകെ ഉൽപാദനത്തിന്റെ ഏകദേശം 40%

∙ചോക്കലേറ്റ് ആദ്യകാലത്ത് പാനീയമായിരുന്നു. ഇന്നു കാണുന്ന കട്ടി രൂപത്തിൽ ചോക്കലേറ്റ് ആദ്യം വിപണിയിൽ ഇറക്കിയത് 1842ൽ കാഡ്ബറി കമ്പനിയാണ്.

∙ഡാർക്ക് ചോക്കലേറ്റ് പല്ല് കേടാകാൻ കാരണമാകും എന്നത് തെറ്റായ ധാരണയാണ്

∙ചോക്കലേറ്റ് അരുമമൃഗങ്ങൾക്ക് കൊടുക്കാറില്ല. ചോക്കലേറ്റിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ വളർത്തു മൃഗങ്ങൾക്ക് ദോഷകരമാണ്. മനുഷ്യശരീരത്തിന് അവ പ്രശ്നമുണ്ടാക്കുന്നില്ല.