50 തവണ പല്ലുകൾ പോകും; ഭക്ഷണമില്ലാതെ 1 വർഷം വരെ ജീവിക്കും !
∙ഭക്ഷണമില്ലാതെ മുതലകൾക്ക് ദീർഘകാലം കഴിയാനാകും. വലിയ മുതലകൾക്ക് ഒരു വർഷം വരെ.
∙മുതല ശരീരതാപം പുറന്തള്ളുന്നത് വിയർപ്പു ഗ്രന്ഥിയിലൂടെയല്ല, വായിലൂടെയാണ്.
∙ഒരു മുതലയ്ക്ക് 60 മുതൽ 110 വരെ പല്ലുകൾ ഉണ്ടാകും
∙ലോകത്ത് ഏറ്റവും ശക്തിയായി കടിക്കുന്നത് മുതലകളാണ്. പക്ഷേ, മുതലകളുടെ താടിയെല്ലിന് കാണുന്നത്ര ശക്തിയില്ല
∙50 തവണ വരെ പല്ലുകൾ പോവുകയും പുതിയത് വരികയും ചെയ്യും.
∙ആരോഗ്യമുള്ള മനുഷ്യന് കൈകൊണ്ട് മുതലയുടെ വായ അടച്ചുപിടിക്കാൻ പറ്റും.
∙മുതലകൾ ഉറങ്ങുമ്പോൾ ഒരു കണ്ണു തുറന്നുവയ്ക്കും
∙രാത്രിയും മുതലയ്ക്കു കണ്ണുകാണും.
∙ദഹനം സുഗമമാക്കാൻ മുതലകൾ ചെറിയ കല്ലുകൾ ഭക്ഷിക്കാറുണ്ട്
∙മുതലകൾ ആഹാരം ചവയ്ക്കാറില്ല, വിഴുങ്ങുകയാണ് ചെയ്യുക.
∙ഭക്ഷണം കഴിക്കുന്ന സമയത്ത് മുതലകൾ കണ്ണീർ പൊഴിക്കാറുണ്ട്.
∙മുതലകൾ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത്തിൽ നീന്തുന്നു.