ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ പ്രദക്ഷിണം വയ്ക്കാൻ 25 കോടി വർഷം !
തയാറാക്കിയത്: ബാലകൃഷ്ണൻ തൃക്കങ്ങോട്
∙ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമാണ് സൂര്യൻ. ഭൂമിയിൽ നിന്ന് 14.968 കോടി കിലോമീറ്റർ.
∙സൂര്യന്റെ പ്രായം ഏകദേശം 460 കോടി വർഷം. ഇത്രയും കാലംകൂടി കത്തിജ്വലിച്ചു നിൽക്കാനുള്ള ‘ബാല്യം’ സൂര്യനുണ്ടെന്നു ശാസ്ത്രലോകം കരുതുന്നു.
∙സൂര്യന്റെ വ്യാസം ഏകദേശം 13,90,000 കിലോമീറ്റർ. ഭൂമിയുടെ വ്യാസത്തിന്റെ ഏതാണ്ട് 109 മടങ്ങ്.
∙സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകങ്ങൾ ഹൈഡ്രജനും ഹീലിയവുമാണ്.
∙ഹൈഡ്രജൻ ന്യൂക്ലിയസുകൾ കൂടിച്ചേർന്ന് ഹീലിയം ന്യൂക്ലിയസ് ഉണ്ടാകുന്ന ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയയിലൂടെയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കുന്നത്.
∙27 ദിവസം കൊണ്ട് സൂര്യൻ ഒരു കറക്കം പൂർത്തിയാക്കുന്നു. ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ പ്രദക്ഷിണം വയ്ക്കാൻ 25 കോടി വർഷം വേണം. ഈ കാലയളവിന് കോസ്മിക് വർഷം എന്നു പറയുന്നു.
∙സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1,56,00,000 കെൽവിൻ ആണ്.
∙സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് ഭൂമിയോടു കൂടുതൽ അടുത്തു നിൽക്കുന്നതു കൊണ്ടാണ് വലുതായി തോന്നുന്നത്.
∙സൂര്യനും സൂര്യനെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും കുള്ളൻ ഗ്രഹങ്ങളുമെല്ലാം ചേർന്നതാണു സൗരയൂഥം.
∙സൗരയൂഥത്തിന്റെ പിണ്ഡത്തിന്റെ 99.86 ശതമാനവും കയ്യടക്കിവച്ചിരിക്കുന്നതു സൂര്യനാണ്.
∙സൂര്യനിൽനിന്നു പ്രകാശം ഭൂമിയിലെത്താൻ 8 മിനിറ്റും 20 സെക്കൻഡും വേണം.
∙സൂര്യനിൽ ദ്രവ്യം കാണപ്പെടുന്നത് പ്ലാസ്മാവസ്ഥയിലാണ്. ഭൂമിയുടെ ഗുരുത്വാകർഷണ ശക്തിയുടെ 28 ഇരട്ടിയാണ് സൂര്യന്റെ ആകർഷണബലം.
∙ചന്ദ്രനും ഭൂമിയും സൂര്യനും ഒരേ നേർരേഖയിലായി വരികയും ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ ആവുകയും ചെയ്യുമ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നു. ഇതാണ് സൂര്യഗ്രഹണം.
Summary : Interesting facts about sun