ഏറ്റവും കുറഞ്ഞ ഗർഭകാലമുള്ള ജീവി?
ജീവികളുടെ ഗർഭകാലം അവ ജീവിക്കുന്ന ചുറ്റുപാടുകൾക്ക് അനുഗുണമായ രീതിയിൽ പരിണാമ പ്രക്രിയയിലൂടെ രൂപപ്പെടുന്നതാണ്. ചെറിയ ജീവികൾക്ക് താരതമ്യേന ഗർഭകാലം കുറവും വലുതാകും തോറും ഗർഭകാലം കൂടുന്നതും ആയാണ് കണ്ടുവരുന്നത്. അനുകൂലമായ ചുറ്റുപാടുകളിൽ പിറവി ഉറപ്പാക്കുംവിധം പല ജീവികളിലും ഗർഭകാലം ക്രമീകരിക്കപ്പെട്ടിരിക്കുന്നതായി നമുക്കു കാണാൻ കഴിയും. ഗർഭകാല ദൈർഘ്യം ചെറിയതോതിൽ വ്യത്യാസം കാണിക്കുന്നു. മനുഷ്യരിലും ആൺകുഞ്ഞിന്റെ ഗർഭകാലത്തിൽ പെൺകുഞ്ഞിനെ അപേക്ഷിച്ച് മൂന്ന്, നാല് ദിവസം കൂടുതലാണ്. ഗർഭകാലം ഏറ്റവും കുറഞ്ഞ ജീവി വെർജീനിയൻ ഒപ്പോസവും (Virginia opossum 12 ദിവസം) ഗർഭകാലം ഏറ്റവുംകൂടിയ ജീവി ഇന്ത്യൻ ആനയും (22 മാസം) ആണ്
ജീവികളുടെ ആയുർദൈ൪ഘ്യവും മുട്ട വിരിയാൻ എടുക്കുന്ന സമയവും