ആകാശത്തിലൂടെ അലഞ്ഞു നടക്കുന്ന ‘പാമ്പുകൾ’, Solar eclips, video Padhippura, Padhippura, Manorama Online

ആകാശത്തിലൂടെ അലഞ്ഞു നടക്കുന്ന ‘പാമ്പുകൾ’

അമ്പരപ്പിക്കുന്ന ‘വലയ’ ഗ്രഹണം വരികയാണല്ലോ ഡിസംബർ 26ന്. ആ ഗ്രഹണത്തെക്കുറിച്ചുള്ള ഒരു കഥ ഇങ്ങനെയാണ്- രാഹു എന്നും കേതു എന്നും പേരുള്ള 2 പാമ്പുകൾ ആകാശത്തിലൂടെ അലഞ്ഞു നടക്കുന്നുണ്ട്. ദേഷ്യം വരുമ്പോൾ അവ സൂര്യനെയോ ചന്ദ്രനെയോ പിടിച്ചു വിഴുങ്ങും.

സൂര്യനെ വിഴുങ്ങുമ്പോൾ സൂര്യഗ്രഹണം, ചന്ദ്രനെ വിഴുങ്ങുമ്പോൾ ചന്ദ്രഗ്രഹണം എന്നാണു വിശ്വാസം. ശരിക്കും ഈ രാഹുവും കേതുവും എന്താണ്? ആകാശത്തു നമ്മൾ കണക്കാക്കിയ 2 സാങ്കൽപിക ബിന്ദുക്കളാണിവ. ചന്ദ്രന്റെ സഞ്ചാരപഥമാണ് ചാന്ദ്രപഥം, സൂര്യന്റെ സഞ്ചാരപഥം ക്രാന്തിപഥവും.

5 ഡിഗ്രി ചെരുവിലുള്ള പ്രതലങ്ങളിലാണ് ഈ രണ്ടു പഥങ്ങളും. ഈ രണ്ടു പ്രതലങ്ങളും പഥങ്ങളും പരസ്പരം മുറിച്ചു കടക്കുന്ന പ്രതലങ്ങളിൽ ഒരു പോയിന്റിനെ രാഹു എന്നും അടുത്ത പോയിന്റിനെ കേതു എന്നും വിളിക്കാം. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ രാഹുവും കേതുവും ഉൾപ്പെടുന്ന പ്രതലത്തിൽ എത്തുമ്പോഴാണു ഗ്രഹണം സംഭവിക്കുന്നത്. സമ്പൂർണ സൂര്യഗ്രഹണവും വലയ സൂര്യഗ്രഹണവും തമ്മിലുള്ള വ്യത്യാസം?

Summary: Cosmic Apple