ഫ്രാൻസിന്റെ ആഹ്ളാദം പങ്കുവച്ച് ഐശ്വര്യയും ആരാധ്യയും

ലോകകപ്പ് ഫ്രാൻസ് നേടിയതോടെ ഫ്രാന്‍സിന്റെ ആരാധകർ ലോകം മുഴുവൻ ആഘോഷത്തിലാണ്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ഒരു പരസ്യ പ്രചരണത്തിന്റെ ഭാഗമായെത്തിയ ഐശ്വര്യാ റായ് അവിടുത്തെ ഫിഫലോകകപ്പ് വിജയ ആഘോഷാരവങ്ങളുടെ കാഴ്ചകള്‍ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐശ്വര്യയും മകൾ ആരാധ്യയും ഒപ്പമുള്ള സുന്ദരചിത്രത്തിൽ താഴെ ഫ്രാൻസിന്റെ ലോകകപ്പ് വിജയം ആഘോഷിക്കുന്ന ആരാധകരെ കാണാം.

ഐശ്വര്യയും മകളും ഇപ്പോൾ പാരീസിലാണുള്ളത്. ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അവിടുത്തെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയുണ്ടായി. "ജനാലയിലൂടെ കണ്ട കാഴ്ചകള്‍" എന്ന അടിക്കുറിപ്പോടെയാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഐശ്വര്യാ റായ് പങ്കു വച്ചത്

മുന്‍ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യാ റായ് ബച്ചന്‍ പരസ്യ പ്രചരണത്തിന്റെ ഭാഗമായി പാരീസില്‍ എത്തിയതാണ്. ഐശ്വര്യയ്ക്കൊപ്പം മകള്‍ ആരാധ്യയും അമ്മയുമുണ്ട്

കഴിഞ്ഞ ദിവസം ആരാധ്യക്കുട്ടി അമ്മയെ അനുകരിക്കുന്ന ചിത്രവും ഐശ്വര്യ പങ്കുവച്ചിരുന്നു. നല്ല കിടിലൻ കറുപ്പ് ഉടുപ്പിൽ സൂപ്പർക്യൂട്ടായ ആരാധ്യ അമ്മയെ അനുകരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാൻ തന്നെ നല്ല ശേലാണ്. ഐശ്വര്യയും നല്ല കറുപ്പ് ഗൗണിൽ എന്നത്തേയും പോലെ കിടു ലുക്കിലും. ഐശ്വര്യയുടെ അമ്മയും ഐശ്വര്യയും ആര്യാധ്യയും ഒപ്പമുള്ള മനോഹരമായ ചിത്രവും ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.