കുട്ടികളുമായുള്ള കാർ യാത്രയിൽ ശ്രദ്ധിക്കാൻ; ഡോക്ടറുടെ കുറിപ്പ്
സംഗീത സംവിധായകൻ ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച വാഹനാപകടത്തിൽ ഏകമകള്‍ തേജസ്വിബാല മരണമടഞ്ഞത് ഞെട്ടലോടയാണ് കേരളം കേട്ടത്. അപകടം നടക്കുമ്പോൾ വാഹനത്തിന്‍റെ മുൻസീറ്റിൽ ബാലഭാസ്കറിന്‍റെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു രണ്ടുവയസ്സുള്ള മകൾ. പല വികസിത രാജ്യങ്ങളിലും കുട്ടികളെ മുൻ സീറ്റിൽ ഇരുത്താൻ വിലക്കുണ്ട്. ഇവിടങ്ങളിൽ കുട്ടികൾക്കായി ബേബി കാർ സീറ്റ് ഇവിടങ്ങളിൽ നിർബന്ധമാണ്. കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്.
എന്നാൽ പലപ്പോഴും നാം ഇത്തരം കാര്യം ശ്രദ്ധിക്കാറില്ല. മുൻ വശത്തെ സീറ്റുകളിൽ കുട്ടികളെ ഇരുത്തുന്നത് അപകടം ഉണ്ടായാൽ അത് കൂടുതൽ രൂക്ഷമാക്കനെ സഹായിക്കു. എന്നാൽ ബേബി സീറ്റുകൾ കൂടുതൽ സുരക്ഷിതത്വം നൽകും. കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ചാണ് ബേബി കാർ സീറ്റ് സീറ്റിൽ ഉറപ്പിക്കുന്നത്. കാർ അപകടത്തിൽ പെടുമ്പോൾ കുട്ടികൾ ആ കാറിൽ ഉണ്ടെങ്കിൽ (ബേബി കാർ സീറ്റ് ഇല്ലെങ്കിൽ) അവർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേൽക്കുവാൻ സാധ്യത.
ദൂര യാത്രകളിൽ ബേബി കാർ സീറ്റ് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് സുഖമമായി യാത്രയിൽ അതിൽ ഇരുന്നു ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോൾ തല നേരെ ഇരിക്കുവാൻ ഇവ സഹായിക്കുന്നു. പല വിലയിൽ ലഭ്യമാകുന്ന ഇവ നനജാത ശിശുക്കൾ മുതൽ ഉള്ളവർക്ക് അനുയോജ്യമായവ ലഭിക്കും. ബാലഭാസ്കറിന്റെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ കാര്യം വിവരിച്ചു കൊണ്ട് ഡോ.ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയമാവുകയാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം