കുഞ്ഞ് കിടക്കയിൽ മൂത്രമൊഴിക്കുന്നുണ്ടോ? പരിഹാരമുണ്ട് !

മൂന്നു വയസ്സ് കഴിഞ്ഞിട്ടും കുട്ടി കിടക്കയിൽ കിടന്നു മൂത്രം ഒഴിക്കുന്നുണ്ട് എങ്കിൽ അമ്മമാർക്ക് തലവേദന കൂറ്റൻ വേറെ ഒന്നും വേണ്ട. ഉറങ്ങുന്നതിനു മുൻപ് പലവട്ടം മൂത്രം ഒഴിപ്പിച്ചിട്ടു കിടത്തിയാലും കുട്ടി ഇത് തന്നെ ആവർത്തിക്കുന്നു. കാരണം എന്താണ്? കുട്ടികൾക്ക് ഉറക്കത്തിൽ അറിയാതെ മൂത്രം പോകുന്നതിനാണ് നൊക്ടേണൽ എന്യൂറെസിസ് എന്നു പറയുന്നത്. ആദ്യം മനസിലാക്കുക ഇതൊരു രോഗമല്ല. 

മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ഇതിന്റെ പ്രശ്നം. കുട്ടിക്ക് മാനസിക സംഘര്‍ഷം ഉണ്ടാകുന്നത് ഇതിനുള്ള കാരണമാണ്. മാതാപിതാക്കൾ കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന സ്വഭാവം ഇല്ലാതിരുന്ന കുട്ടി പെട്ടന്ന് അത് തുടങ്ങുകയാണ് എങ്കിൽ അത് അവന്റെ സുരക്ഷിതത്വക്കുറവിനെ ആണ് സൂചിപ്പിക്കുന്നത്. 

രാത്രിയിൽ മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നതിൻറ അളവ് മൂത്രാശയത്തിന് താങ്ങാൻ കഴിയുന്നതിൽ കൂടുതലാവുമ്പോഴും ഇതുപോലെ ഉറക്കത്തിൽ മൂത്രം ഒഴിക്കാം. കൂര്‍ക്കംവലി, മലബന്ധം, മൂത്രമൊഴിക്കുമ്പോഴുള്ള വേദന എന്നിവ കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികളില്‍ കാണപ്പെടുന്നു. ഒരിക്കലും കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ കുട്ടിയെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കുറ്റപ്പെടുത്തരുത്. 

സ്കൂൾ തുറക്കുന്ന അവസരം, പുതിയ കുഞ്ഞുവാവയുടെ വരവ്, അസുഖം, കളിയാക്കലുകൾ, ദുരുപയോഗം ചെയ്യപ്പെടാൻ തുടങ്ങിയ സാഹചര്യങ്ങളിൽ മാനസീകമായി ഏറെ സമ്മർദ്ദം അനുഭവപ്പെടുകയും കിടക്കയിൽ മൂത്രം ഒഴിക്കുകയും ചെയ്യും. ഇത് തടയുന്നതിന് കഫീൻ അടങ്ങിയിട്ടുള്ള പാനീയങ്ങളും ഭക്ഷണപദാർത്ഥങ്ങളും കുട്ടിക്ക് ധാരാളമായി നൽകാതിരിക്കുക. കഫീൻ വൃക്കകൾ ഉത്പാദിപ്പിക്കുന്ന മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നു. 

കിടക്കയിൽ മൂത്രം ഒഴിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുക. രാത്രി കിടക്കയിൽ നിന്നും എഴുന്നേൽക്കാനുള്ള പേടിയാണ് പ്രശനമെങ്കിൽ അതിനു പരിഹാരം കാണുക. ക്രാന്ബെറി ജ്യൂസ്, വാഴപ്പഴം, ആപ്പിൾ എന്നിവ നൽകുന്നത് ഈ പ്രശനം പരിഹരിക്കും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.