കുഞ്ഞുങ്ങളുടെ ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കരുത്; കാത്തിരിക്കുന്നത് അപകടം, Kid's photo, Social Media, Porn Website, Parenting Tips, Students, Parents, Mother,  Manorama Online

കുഞ്ഞുങ്ങളുടെ ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കരുത്; കാത്തിരിക്കുന്നത് അപകടം

ഒരു കുഞ്ഞു ജനിച്ചുവീഴുന്നതു മുതൽ അവൻ ടെക്നോ ഫ്രെണ്ടിയായി മാറും. എങ്ങനെയെന്നല്ലേ, കുഞ്ഞുണ്ടായി കഴിയുമ്പോഴേ ഫോണുമായി അവന് ചുറ്റും സെൽഫി എടുക്കുകയല്ലേ പല മാതാപിതാക്കളും ബന്ധുക്കളുമൊക്കെ. അവന്റെ ഉറക്കവും, ചിരിയും കുസൃതി നോട്ടവുമെല്ലാം ഫോട്ടോയിലാക്കും. പിന്നെ അത് തങ്ങളുടെ പ്രെഫൈൽ പിക്ച്ചറാക്കി, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച്, അതിനു കിട്ടുന്ന ലൈക്കും കമന്റുമൊക്കെ കണ്ട് നിർവൃതി അടയുകയാണ് മിക്ക മാതാപിതാക്കളും. ഇങ്ങനെ ചെറിയ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ഉടുപ്പിടാത്ത കുഞ്ഞിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിൽ പലപ്പോഴും മാതാപിതാക്കൾ തൊറ്റൊന്നും കാണില്ല. അത്ര ഓമനത്തമുള്ള ചിത്രമല്ലേ അതെന്നാവും പലരുടേയും ചിന്ത.

എന്നാൽ ഇത്തരം ചിത്രങ്ങൾ പല തരത്തിൽ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റേയും മാതാപിതാക്കളുടേയും സ്വകാര്യത ഹനിക്കുന്നുവെന്നത് ഒരു കാര്യം. സൈബർ ക്രിമിനലുകൾ‌ ഇത്തരം ചിത്രങ്ങൾ മോശമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പോൺ സൈറ്റുകളിലും മറ്റും കുഞ്ഞെന്നോ വലുതെന്നോയുള്ള വ്യത്യാസമില്ലാതെ ഇവ പോസ്റ്റ് ചെയ്യപ്പെടുന്നത് മാതാപിതാക്കൾ അറിയണമെന്നില്ല. പിന്നീട് മാതാപിതാക്കളെ ഇവ വച്ച് പണത്തിനായി ബ്ലാക്ക്മെയിൽ ചെയ്യുന്നതുമായ സംഭവങ്ങളും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. അതുകൊണ്ടു കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സൂക്ഷിച്ച് വേണമെന്ന് സൈബർ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പു തരുന്നു.

കുട്ടികളുടെ എങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവ്യ്ക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

1. കുട്ടികളുടെ നഗ്നത കാണിക്കുന്ന ചിത്രങ്ങൾ
കുഞ്ഞിനെ കുളിപ്പിക്കുന്നതും ഉടുപ്പില്ലാതെ മുട്ടിലിഴയുന്നതുമൊക്കെയുള്ള ചിത്രങ്ങൾ മാതാപിതാക്കൾ പോസ്റ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. ഇവ ചൈൽഡ് പോൺ സൈറ്റുകളിൽ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾ മാത്രമുള്ള കുഞ്ഞുങ്ങൾ പോലും പീഡിപ്പിക്കപ്പെടുന്ന കാലമാണിത്.

2. കുട്ടികൾക്കു മുലകൊടുക്കുന്ന ചിത്രങ്ങൾ
അമ്മയുടേയും കുഞ്ഞിന്റേയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം തന്നെയാണിത്. പക്ഷേ അത്തരം സ്വകാര്യ ചിത്രങ്ങൾ പോസ്റ്റ് െചയ്യാതിരിക്കുക. ലൈംഗിക വിഡിയോകളിലും മോശം സൈറ്റുകളിലും ഇവ ഉപയോഗിച്ചേക്കാം.

3. കുളിക്കുന്ന ചിത്രങ്ങൾ
കുഞ്ഞായായലും മുതിർന്ന കുട്ടിയായാലും കുളിക്കുന്നതോ വസ്ത്രം മാറുന്നതോ വസ്ത്രത്തിൽ നനഞ്ഞൊട്ടി നിൽക്കുന്നതോ ആയ ചിത്രങ്ങൾ ഒഴിവാക്കുക.

4. അടിവസ്ത്രങ്ങൾ കാണുന്ന ചിത്രങ്ങൾ
കുട്ടികൾ കളിക്കുമ്പോഴും മറ്റുമുള്ള ചിത്രങ്ങളിൽ അവരുടെ അടിവസ്ത്രങ്ങളും സ്വകാര്യഭാഗങ്ങളും ചിലപ്പോൾ പുറത്ത് കണ്ടേക്കാം. കുട്ടികളുടെ ഇങ്ങനെയുള്ള ചിത്രങ്ങൾ ദുരുപയോഗിച്ചു കാണുന്നുണ്ട്.

5. ഋതുമതിയാകുമ്പോഴുള്ള ചിത്രങ്ങൾ
ഋതുമതിയാകുമ്പോഴുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾക്കും ഇത്തരം സൈറ്റുകളിൽ വൻ ഡിമാന്റാണത്രേ.

6. ട്രയൽ മുറികളിടെ ചിത്രങ്ങൾ
കടകളിടെ ട്രയൽ മുറികളിൾ കുട്ടികൾ വസ്ത്രം മാറുമ്പോളുള്ള ചിത്രങ്ങൾ ഒരു കാരണവശാലും പങ്കുവയ്ക്കരുത്.

7. ഉറങ്ങുന്ന ചിത്രങ്ങൾ
മലാഖയെപ്പോലെയാണ് കുഞ്ഞുങ്ങൾ ഉറങ്ങുന്നതെന്നാണ് പറയാറ്. പക്ഷേ ഇത്തരം ചിത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്.

8. പോട്ടിയിലിരിക്കുന്ന പടങ്ങൾ
കുഞ്ഞു വലുതാകുമ്പോൾ മുന്‍പ് നിങ്ങൾ പങ്കുവച്ച ഇത്തരം ചിത്രം അവന് അരോചകമായി തോന്നാം

9. ആൺകുട്ടികളുടെ നഗ്നത മറയ്ക്കാത്ത ഫോട്ടോകൾ
പെൺകുട്ടികളുടേതു പോലെ ആൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

10. നിർബന്ധിച്ചുള്ള ഫോട്ടോകൾ
തങ്ങളുടെ ചിത്രങ്ങൾ മാതാപിതാക്കളുടെ പേജിൽ പോലും പങ്കുവയ്ക്കാൻ ഇഷ്ടമില്ലാത്ത ചില കുട്ടികളുണ്ട്. അവരുടെ സ്വകാര്യതയെ മാനിക്കുക.