ടച്ച് മി നോട്ട്, ഷോർട്ട് ഫിലിം വൈറൽ!

കുട്ടികളോടുള്ള ലൈഗിക അതിക്രമങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഗുഡ് ടച്ച് / ബാഡ് ടച്ച് എന്താണന്ന് കുട്ടികൾ അറിഞ്ഞിരിക്കുക തന്നെ വേണം. കൂടാതെ തന്റെ നേരെ വരുന്ന ഒരോ ചീത്ത സ്പർശത്തിനെതിനെ ഉച്ചത്തിൽ ’നോ’ പറയാൻ കൂടി മക്കളെ പഠിപ്പിക്കണം.

കുട്ടികളെ നല്ലതും ചീത്തയുമായ സ്പർശനത്തിന്റെ അർഥം പഠിപ്പിക്കുന്ന തമിഴ് ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 'ഗുഡ്-ടച്ച് ബാഡ്-ടച്ച്' എന്നിവയെക്കുറിച്ച് കുട്ടികളുടെ മനസ്സിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ഷോർട്ട് ഫിലിമിന്റെ ലക്ഷ്യം.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണം, വൈകാരിക ചൂഷണം, ശാരീരിക പീഡനം എന്നിവകൂടി വരുന്ന ഇക്കാലത്ത് ഷോർട്ട് ഫിലിമിന്റെ ആശയം പ്രസക്തമാണ്. കുട്ടികൾക്ക് തെറ്റായ സാഹചര്യങ്ങള്‍ ഏതാണെന്ന് സ്വയം തിരിച്ചറിയാൻ കഴിയണം. ഇത്തരം സാഹചര്യങ്ങളില്‍ പെട്ടാല്‍ അരുത്, എനിക്കിഷ്ടമല്ല, ബന്ധപ്പെട്ടവരെ അറിയിക്കും എന്ന് ഉറക്കെ ഉറപ്പിച്ച് പറയാൻ അവരെ പ്രാപ്തരാക്കണം.

അതിക്രമത്തിനിരയാകുന്ന കുട്ടികളെ ആശ്വസിപ്പിക്കാനും ചേർത്തുനിർത്താനും മാതാപിതാക്കൾക്ക് കഴിയണം. നിയമ നടപടികള്‍ക്ക് ഒരിക്കലും മടി കാണിക്കരുത്. ഹരി പ്രകാശാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1098)