''ശശി തരൂരങ്കിൾ, ഒടുവില്‍ ഞാനിതു പഠിച്ചു''; വിഡിയോ
'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍'- എന്താണതെന്നു കണ്ടുപിടിക്കാൻ ഇന്ത്യക്കാർ പരക്കം പായുകയായിരുന്നു കഴിഞ്ഞയാഴ്ച. 29 അക്ഷരമുള്ള ബ്രഹ്മാണ്ഡൻ വാക്കിനു പുറകേ പാഞ്ഞ് ഒടുവിൽ അർത്ഥം കണ്ടെത്തി- മൂല്യം കാണാതെ ഒന്നിനെ തള്ളി കളയുക. പക്ഷേ എന്തു കാര്യം വാക്ക് നാവിലൊതുങ്ങണ്ടേ? എടുത്താൽ പൊങ്ങാത്ത വാക്കും കൊണ്ടു വന്ന സാക്ഷാൽ ശശി തരൂരിനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയായി.
പക്ഷേ, അങ്ങനെ വിട്ടുകൊടുക്കാനൊന്നും തയ്യാറല്ല ഈ കുട്ടികള്‍. മുതിര്‍ന്നവരെ പോലും കുഴക്കുന്ന ഈ വാക്ക് ദേ ഇത്രേയുള്ളൂ എന്ന മട്ടിൽ അനായാസം ഉച്ചരിക്കുന്ന കുട്ടികളുടെ വിഡിയോ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്. കുട്ടികള്‍ floccinaucinihilipilification ഉച്ചരിക്കാന്‍ ശ്രമിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
അക്കൂട്ടത്തിലൊന്ന് ശശി തരൂരിനെപ്പോലും അമ്പരപ്പിച്ചു. ''എന്തൊരു ക്യൂട്ടാണ് ഈ കുട്ടി? ഇവളുടെ പ്രായത്തിൽ തനിക്കു പോലും ഈ വാക്ക് പറയാൻ പറ്റുമോ എന്ന് സംശയമാണ്'' എന്നു പറഞ്ഞാണ് അദ്ദേഹം വിഡിയോ റീട്വീറ്റ് ചെയ്തത്.''ശശി തരൂരങ്കിൾ, ഒടുവില്‍ ഞാനിതു പഠിച്ചു'', എന്നു പറഞ്ഞാണ് ഒരു പെൺകുട്ടി 'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍' ഉച്ചരിക്കുന്നത്. ഏതായാലും കുട്ടികള്‍ക്കു പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചറായിരിക്കുകയാണ് തരൂർ.
@ShashiTharoor Sir you've done this to the whole country 😂
— Themommysinger (@Suganndha) October 11, 2018
My two year old tries #floccinaucinihilipilification #tharoorianenglish pic.twitter.com/NxdxkYFaVZ
ഇംഗ്ലീഷ് പണ്ഡിതൻ ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ കുഴക്കിയ Tweet.....#floccinaucinihilipilification
— Shan Varghese (@ShanVarghese4) October 11, 2018
( "മൂല്യം കാണാതെ ഒന്നിനെ തള്ളി കളയുക" )
പ്രിയ സുഹൃത്തുക്കളായ അർച്ചനയുടെയും സുജിത്തിന്റെയും മകളുടെ അപാര പെർഫോമൻസ്.. കാണൂ... #pronounce pic.twitter.com/rPUes7dLXH
This little kid did it. #Floccinaucinihilipilification pic.twitter.com/ivoSJQqMx0
— Ramdas (@ramdasrocks) October 10, 2018