കുട്ടികളിലെ മൊബൈൽ ഉപയോഗം ദോഷമാണോ? ഡോക്ടർ പറയുന്നു!
ഇപ്പോൾ എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും ഫഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികൾക്കും. കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് മിക്ക മാതാപിതാക്കള്‍ക്കും അറിയാം. എങ്കിലും എങ്ങനെയെങ്കിലും അല്പ സമയം അടങ്ങിയിരിക്കട്ടെ എന്ന മനോഭാവമാണ് മിക്കവർക്കും. ആ അല്പ സമയത്തെപ്പോലും മൊബൈൽ ഉപയോഗം കുട്ടികളെ എത്രമാത്രം ബാധിക്കുന്നുവെന്ന് പറഞ്ഞു തരുന്ന ഡോക്ടർ മുഹമ്മദ് ജസീലിന്റെ ഈ വിഡിയോ ഓരോ മാതാപിക്കളും കുട്ടികളും കണ്ടിരിക്കണം.
മൊബൈൽഫോണിന്റെ ഉപയോഗം കുട്ടികളിൽ ഇത്ര തീവ്രമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഈ അറിവ് ഞെട്ടിക്കുന്നതു തന്നെയാണ്. ഇവയുടെ അമിത ഉപയോഗം മൂലം കുട്ടികളിൽ എ ഡി എച്ച് ഡി, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങി ബ്ളഡ് കാൻസർ വരെ ഉണ്ടാകാൻ കാരണമാകുന്നുവെന്ന് ഡോക്ടർ പറയുന്നു.
മുതിർന്നവരെക്കാൾ കുട്ടികളെ ഇത് സാരമായിത്തന്നെ ബാധിക്കുന്നു. കുട്ടികളുടെ ത്വക്കു മുതൽ ഓരോ അവയവങ്ങളും വളർച്ചയെത്താത്തതാണ്. അതുകൊണ്ടുതന്നെ വളർച്ചയുടെ ഘട്ടത്തിൽ ഇവയുടെ റേഡിയേഷൻ ഓരോ അവയവത്തേയും ബാധിക്കുന്നുവെന്നും ഡോക്ടർ ജസീൽ പറയുന്നു. ഇവയിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷൻ മുതിർന്നവരേക്കൾ രണ്ട് ഇരട്ടിയിലധികം വേഗത്തിൽ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.
കുട്ടികളുടെ തലച്ചോറിന്റെ കട്ടിക്കുറവും തലച്ചോറിലെ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നതും കുട്ടികളിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നു. ഹൈപ്പർ ആക്റ്റിവിറ്റി പ്രശ്നങ്ങൾ കുട്ടികളിൽ കൂടിവരുന്നതിന് പിന്നിലും മൊബൈൽഫോണിന്റെ ഉപയോഗത്തിന് കുറവല്ലാത്ത പങ്കുണ്ട്.
ഈ കാര്യകാരണ സഹിതം കുട്ടികളെ കാര്യം പറഞ്ഞു മനസിലാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറയുന്നു. നിന്റെ നൻമയ്ക്കായി മൊബൈൽ ഫോൺ മാറ്റി വയ്ക്കാൻ ഓരോകുട്ടിയോടും പറയാം. ഇനി ഒരു കുട്ടിക്കും കാൻസർ വരാതിരിക്കട്ടെ എന്ന പ്രത്യാശയോടെ മുഹമ്മദ് ജസീലിൽ ഈ വിഡിയോ ഓരോ മാതാപിതാക്കൾക്കുമായി പങ്കുവയ്ക്കുന്നു.