ടിവിയും മൊബൈലും കാണുന്നത് കുട്ടികളിൽ ഓട്ടിസം വരുത്തുമോ?; ഡോക്ടർ പറയുന്നു
ഇന്നത്തെ കാലത്ത് കുട്ടികളിൽ എഡി എച് ഡി യും (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡർ) ഓട്ടിസവും വളരെയധികം കൂടുന്നതായാണ് കണ്ടുവരുന്നത്. ഒരു പത്ത് വർഷം മുൻപ് രണ്ടായിരത്തി അഞ്ഞൂറു കുട്ടികളിൽ ഒരു കുട്ടി എന്നായിരുന്നെങ്കിൽ ഇപ്പോഴത് അമ്പതിൽ ഒരു കുട്ടി എന്ന നിലയിലേയ്ക്ക് ഇത് മാറിയിരിക്കുന്നു. ഇതിന് പല കാരണങ്ങളുണ്ട്. അതെല്ലാം ഡയറക്റ്റ് കാരണങ്ങളല്ല, പല കാരണങ്ങൾ ചേരുമ്പോഴാണ് ഈ അവസ്ഥയ്ക്ക് കാരണമായകുന്നത്. അതിൽ ഒന്ന് കുട്ടികൾക്ക് ഈ കമ്പ്യൂട്ടർ, മൊബൈൽ, ടാബ്ലെറ്റ്, ടെലിവിഷൻ തുടങ്ങിയ മീഡിയ കൂടുതലായി കൊടുക്കുന്നതാണ്. ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നീന ഷിലൻ.
ഇത്തരം ഡിവൈസുകൾ നേരിട്ട് ഈ അവസ്ഥയ്ക്ക് കാരണമാകുന്നില്ലെങ്കിലും ഇതും ഓട്ടിസത്തിലേയ്ക്ക് നയിക്കാം. കുട്ടികളുടെ ബ്രയിൽ ഡെവലപ്മെന്റിനെ കുറിച്ചും ഡോ . നീന വ്യക്തമാക്കുന്നു. കുഞ്ഞിന്റെ വളർച്ചയുടെ സമയത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്നതിനെ കുറിച്ചും ഇവർ സംസാരിക്കുന്നു.
Summary : Early electronic screen exposure and autistic symptoms
വിഡിയോ കാണാം