കൈയക്ഷരം നോക്കി കുഞ്ഞിന്റെ സ്വഭാവമറിയാം !
കൈയക്ഷരത്തിനും പറയാനുണ്ട് ചില കാര്യങ്ങൾ. സ്‌കൂൾ കാലഘട്ടം മുതൽക്ക് നല്ല കൈയക്ഷരമുള്ള കുട്ടികളോട് അധ്യാപകർക്കും സഹപാഠികൾക്കും എല്ലാം ഒരു പ്രത്യേക സ്നേഹമാണ്. എന്നാൽ ഈ സ്നേഹത്തിനപ്പുറം കൈയക്ഷരത്തിനു പിന്നിൽ ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം കൂടി ഒളിഞ്ഞിരിപ്പുണ്ട്. കൈയക്ഷരം നോക്കിയാല്‍ ആ വ്യക്തിയുടെ സ്വഭാവം അറിയാം എന്നാണ് പറഞ്ഞു വരുന്നത്. കൈയക്ഷരവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ നടന്നു വരികയാണ്. കൈയക്ഷരം നോക്കി രോഗങ്ങൾ വരെ നിർണയിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്നാൽ ആ തലത്തിലേക്ക് എത്തണമെങ്കിൽ ഇനിയും ഏറെ സഞ്ചരിക്കേണ്ടതായി വരും. കൈയക്ഷരം ഒരു കുട്ടിയുടെ സ്വഭാവത്തെ വിലയിരുത്തുന്നത് എങ്ങനെയെന്ന് നോക്കാം.
നാണക്കാരന്റെ ചെറിയ കൈയക്ഷരം
ഉറുമ്പിൻ കൂട്ടം പോകുന്നത് പോലെ നിരയൊത്ത ചെറിയ അക്ഷരങ്ങൾ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. എന്നാൽ ചെറിയ കയ്യക്ഷരമുള്ള ആളുകൾ പൊതുവെ വലിയ നാണക്കാരായിരിക്കും എന്നതാണ് പറയപ്പെടുന്നത്. അന്തർമുഖരായ ഇവർ പല കാര്യങ്ങളിലും ഉൾവലിയുമെങ്കിലും ചെയ്യുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധയുള്ളവരായിരിക്കും. കൃത്യതയും കണിശ്ശതയുമാണ് ഇക്കൂട്ടരുടെ പ്രധാന മുഖമുദ്ര
ശ്രദ്ധാ കേന്ദ്രമായ വലിയ കൈയക്ഷരം
വലുപ്പം ഉള്ളവർ ശ്രദ്ധിക്കപ്പെടും എന്നപോലെ തന്നെ വലിയ കയ്യക്ഷരമുള്ളവരും ശ്രദ്ധിക്കപ്പെടും. ആൾകൂട്ടത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കാൻ ആണ് ഇക്കൂട്ടർ ഇഷ്ടപ്പെടുന്നത് തന്നെ.മാത്രമല്ല, പലപ്പോഴും വലിയ കയ്യക്ഷരമുള്ളവര്‍ സമൂഹത്തിന്റെ ഇന്നത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും. മാത്രമല്ല കലാകായിക രംഗത്തും ഇവര്‍ അവരുടേതായ സ്ഥാനം ഉറപ്പിക്കും. സ്വന്ത്യം നില വിട്ട് പ്രവർത്തിക്കുന്നവരല്ല ഇക്കൂട്ടർ
ദീർഘദർശിയുടെ ചരിഞ്ഞ കൈയക്ഷരം
ചില വ്യക്തികൾ എഴുതുമ്പോൾ അക്ഷരങ്ങൾക്ക് ഇടത്തേക്കോ വലത്തേക്കോ ഒരു ചെരുവ് പതിവാണ്. ഇത് ദീർഘ ദർശനത്തിന്റെ ലക്ഷണമാണ്. എല്ലാ കാര്യങ്ങളും മുൻകൂട്ടിക്കണ്ട് ചെയ്യുന്ന വ്യക്തികളാണ് ഇവർ. അത്രപെട്ടെന്ന് തോൽവി സമ്മതിക്കുന്ന പ്രകൃതമല്ല ഇവരുടേത്.
ഇടത്തരം കൈയക്ഷരം
അത്ര ചെറുതും അത്ര വലുതുമല്ലാത്ത വടിവൊത്ത കൈയക്ഷരം ഉള്ളവർ എന്തും ഏതും അഡ്ജസ്റ്റ് ചെയ്‌ത് മുന്നേറുന്നതിൽ മുന്നിലായിരിക്കും. ഏത് കാര്യത്തിലും വിട്ടു വീഴ്ച ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. നിലനിൽപ്പിനു പ്രാധാന്യം നൽകി ജീവിക്കുന്നവരായിരിക്കും ഇവർ.
സ്വതന്ത്രരുടെ പരന്ന കൈയക്ഷരം
പരന്ന കൈയക്ഷരം ഉള്ളവർക്ക് സ്വാതന്ത്ര്യമാണ് ജീവിതത്തില്‍ എല്ലാം എന്ന ചിന്താഗതിയായിരിക്കും ഇവര്‍ക്ക്. ഒരു ഗ്രൂപ്പിൽ ഒതുങ്ങിക്കൂടാൻ ഇവർ ആഗ്രഹിക്കുന്നില്ല. ജനക്കൂട്ടത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍. വിജയം കൈവരിക്കുന്നതിന് മുന്നിൽ നിൽക്കുമ്പോൾ തന്നെ ഏത് കാര്യത്തിലും തന്റേതായ ഒരു വീക്ഷണം ഇവർക്കുണ്ടാകും.
അടുപ്പിച്ചുള്ള എഴുത്ത്
ചിലർ എഴുതുമ്പോൾ വാക്കുകൾ ഒരുപാട് അടുത്തിരിക്കും. അടുത്തടുത്തുള്ള വാക്കുകൾ ആള്‍ക്കൂട്ടത്തിനോടുള്ള അഭിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല ഈ കയ്യക്ഷരത്തിനുടമ എന്നാണ് ഇത് അർത്ഥമാക്കുന്നത്. കൂട്ടായ പരിശ്രമങ്ങളിലൂടെ ജീവിത വിജയം നേടുന്നവരായിരിക്കും ഇക്കൂട്ടർ.
Summary : Handwriting and character of child