കുട്ടികള്‍ ചൂയിങ് ഗം വിഴുങ്ങിയാല്‍?

മുതിര്‍ന്നവര്‍ ചവക്കുകയും ഊതി വീര്‍പ്പിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ അത് അനുകരിക്കാനുള്ള പ്രവണതയില്‍ നിന്നാണ് കുട്ടികള്‍ ചൂയിങ് ഗം ചവയ്ക്കുന്നത്. മിക്കവാറും കുട്ടികള്‍ അറിയാതെ ചൂയിങ് ഗം വിഴുങ്ങുകയും ചെയ്യുന്നുണ്ട്. പക്ഷേ, എല്ലാവർക്കും അതുകൊണ്ട് ആപത്തുകള്‍ ഒന്നും വരണമെന്നും ഇല്ല. ചിലര്‍ക്ക് ചൂയിങ് ഗം തൊണ്ടയില്‍ തങ്ങുമ്പോള്‍ ഡോക്ടറുടെ സഹായം തേടേണ്ടി വരുന്നു. ചിലര്‍ പറയുന്നത് ചൂയിങ് ഗം വിഴുങ്ങി പോയാല്‍ ഏഴു വര്‍ഷത്തോളം ഒരനക്കവും തട്ടാതെ അത് വയറില്‍ കിടക്കും എന്നൊക്കെയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോ?

ഒരു വലിയ കഷണം ചൂയിങ്ഗമോ, ചെറിയ കുറെ കഷണങ്ങളോ കുറഞ്ഞ സമയത്തിനുള്ളില്‍ വയറിലേക്ക് ചെന്നെത്തിയാല്‍ അത് ദഹനേന്ദ്രിയ വ്യവസ്ഥയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനു ഇടയാക്കുന്നു. അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ. ചൂയിങ് ഗം മാത്രമല്ല നാണയങ്ങള്‍, ഏതെങ്കിലും വിത്തുകള്‍, റബ്ബര്‍, പിന്നുകള്‍ തുടങ്ങി വയറിലേക്കെത്തുന്ന ദഹിക്കാന്‍ കഴിവില്ലാത്ത, അപരിചിതമായ ഏത് വസ്തുക്കളും ദഹന പ്രക്രിയക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. കൊച്ചു കുട്ടികളാണ് ഇത്തരം അബദ്ധങ്ങള്‍ പലപ്പോഴും കാണിക്കുന്നത്.

ചരിത്രാതീത കാലം മുതല്‍ക്കേ കുട്ടികളുടെ വായുടെ ദുര്‍ഗന്ധം മറ്റാനും ബലൂണ്‍ പോലെ ഊതി വീര്‍ക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദത്തിനുമായി ചൂയിങ് ഗം ഉപയോഗിച്ചിരുന്നതായി അമേരിക്കയിലെ ശിശുരോഗ വിദഗ്ധന്‍മാരുടെ അക്കാദമി രേഖപ്പെടുത്തിയിട്ടുണ്ട്. വിഴുങ്ങപ്പെടുന്ന ചൂയിങ് ഗം അന്നനാളതിലേയ്ക്കോ ആമാശയത്തിലേയ്ക്കോ എത്തുന്നു. അഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ചൂയിങ് ഗം എന്നാല്‍ ചവയ്ാക്കനുള്ളതാണ് വിഴുങ്ങാന്‍ ഉള്ളതല്ല എന്ന് കാര്യം മനസ്സിലാക്കിയെടുക്കാനുള്ള അറിവില്ല . ചില സമയം വിഴുങ്ങപ്പെടുന്ന ചൂയിങ് ഗം വളരെ അപകടകാരിയായി മാറുന്നുണ്ട്.

പ്രകൃതി ദത്തമായതോ മറക്കറ പോലുള്ള കൃത്രിമമായതോ ആയ വസ്തുക്കള്‍ കൊണ്ടാണ് ചൂയിങ് ഗം നിര്‍മിക്കുന്നത്. കേടു വരാതിരിക്കാനുള്ള രാസവസ്തുക്കളും, ഫ്ലേവറുകളും നിറങ്ങളും മധുരവും എല്ലാം ഇതിലേക്ക് ചേര്‍ക്കുന്നുമുണ്ട്. ചവയ്ക്കുന്തോറും കൂടുതല്‍ മധുരം ഊറി വരുന്നതിനു വേണ്ടി കലോറി പ്രധാനം ചെയ്യുന്ന പഞ്ചസാര ധാരാളമായി ഇതിൽല് ചേര്‍ക്കുന്നുണ്ട്. ഈ മധുരത്തിനെ ആഗീരണം ചെയ്യാന്‍ മനുഷ്യ ശരീരത്തിന് സാധിക്കും. പശപോലുള്ള ഈ മരക്കറയെ ദഹിപ്പിക്കാന്‍ മനുഷ്യനിലെ ദഹന പ്രക്രിയക്ക് സാധിക്കില്ല. ദഹന വ്യവസ്ഥയുടെ ചുരുങ്ങിയും വലിഞ്ഞുമുള്ള ചലനത്തിലൂടെ ഈ പശ അന്നനാളത്തിലേക്ക് എത്തിച്ചേരും. ഈ പശയുടെ പിന്നീടുള്ള യാത്ര മലവിസര്‍ജ്ജനത്തിലൂടെ അവസാനിക്കുകയും ചെയ്യും.

കുട്ടികള്‍ ചൂയിങ് ഗം ചവക്കുമ്പോള്‍
ചൂയിങ് ഗം ചവക്കുക എന്നത് പല്ലുകള്‍ക്ക് ഏറെ നേരം പണി കൊടുക്കുന്ന കാര്യമാണ്. മധുരമില്ലാത്ത ചൂയിങ്ഗങ്ങള്‍ വിരളവുമാണ്. അതുകൊണ്ട് തന്നെ പല്ലുകളിലേക്കും മോണയിലേയ്ക്കും മധുരം ഏറെ നേരം ചെന്നു ചേരുമ്പോള്‍ പല്ലുകള്‍ക്ക് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഷുഗര്‍ ഫ്രീ ആണെന്ന് പറഞ്ഞു വില്‍ക്കുന്ന ചൂയിങ് ഗത്തില്‍ ചേര്‍ക്കുന്നത് സോർബിടോള്‍ ആണ്. ഇത് കുട്ടികളില്‍ വയറിളക്കത്തിന് കാരണമാകുന്നു. കറുവപ്പട്ടയുടെ രുചി തോന്നിപ്പിക്കുന്ന ചൂയിങ്കങ്ങള്‍ ചവക്കുമ്പോള്‍ തന്നെ സുഗന്ധതോടൊപ്പം ചെറിയ എരിച്ചില്‍ കൂടി അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ലേ . ഇത് ചവക്കുന്നത് വായില്‍ വരകള്‍ വീഴുന്നതിനു ഇടയാക്കുന്നുണ്ട്. എത്ര ഷുഗര്‍ ഫ്രീ ആയാലും ചൂയിങ്കം പല്ലില്‍ ഒട്ടി പിടിക്കുക തന്നെ ചെയ്യും.

മുതിര്‍ന്നവരില്‍ ചൂയിങ് ഗം ചവയ്ക്കള്‍ ശീലമാക്കിയവര്‍ ഉണ്ടെങ്കില്‍ ദിവസം രണ്ടില്‍ കൂടുതല്‍ ചൂയിങ് ഗം ചവക്കതിരിക്കുക. ഇനി ചവച്ചതിനെ വിഴുങ്ങാതെ പുറത്തെടുത്ത് കടലാസിലോ ഇലയിലോ ചുരുട്ടി പുറത്തു കളയുക. മറ്റുള്ളവര്‍ തുപ്പിയ ചൂയിങ് ഗം നമ്മുടെ ചെരുപ്പിലോ കയ്യിലോ വണ്ടിയുടെ ടയറിലോ ഒക്കെ ഒട്ടി പിടിക്കുന്നത് ഏറ്റവും അറപ്പ് ഉളവാക്കുന്ന കാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.  

ചൂയിങ്ഗത്തിന്റെ അന്താരാഷ്ട്ര സംഘടനയും പറയുന്നു...
വലിച്ചു നീട്ടവുന്നതും കട്ടിയുള്ളതുമായ അസംസ്കൃത വസ്തുക്കള്‍ കൊണ്ടാണ് ചൂയിങ്ഗംത്തിലെ പശ നിര്‍മിക്കുന്നത്. ഭക്ഷണ പദാർഥങ്ങള്‍ പോലെ എളുപ്പത്തില്‍ വിഴുങ്ങാന്‍ പറ്റുന്ന വിധത്തിലല്ല ഇതിനെ രൂപകല്പന ചെയ്തിരിക്കുന്നത്. ചൂയിങ് ഗം പോലുള്ള ഏതൊരു വസ്തുവും തൊണ്ടയ്ക്കുള്ളില്‍ കുടുങ്ങിയാല്‍ അതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂയിങ്ഗത്തിന്റെ അന്താരാഷ്ട്ര സംഘടന തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

ഷുഗര്‍ ഫ്രീ ചൂയിഗംങ്ങളില്‍ ചേര്‍ക്കുന്ന സോർബിടോള്‍ ഘടകങ്ങള്‍ ചെറിയ അളവില്‍ ശരീരത്തില്‍ ചെന്നതുകൊണ്ട് ദഹനപ്രക്രിയക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാല്‍ വളരെ കൂടിയ അളവില്‍ ഇത് ശരീരത്തില്‍ എത്തിയാല്‍ അതിസാരത്തിന് ഇടയാക്കും. ചൂയിങ് ഗം വിഴുങ്ങിയാല്‍ അത് ദഹിക്കാതെ ശരീരത്തില്‍ കിടക്കുകയും ചിലര്‍ക്ക് ഇത് മലബന്ധത്തിന് ഇടയാക്കുമെന്നും സംഘടന പറയുന്നു.

കുട്ടികള്‍ ചൂയിങ് ഗം ചവച്ചു കഴിഞ്ഞാല്‍ തുപ്പാന്‍ മറന്നു പോകാനും അബദ്ധത്തില്‍ വിഴുങ്ങാനും ഇടയുണ്ട്. മിഠായിയും ചൂയിങ്ഗമും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകുന്ന പ്രായത്തില്‍ മാത്രമേ കുട്ടികള്‍ക്ക് ചൂയിങ് ഗം കൊടുക്കാവൂ.