മാതാപിതാക്കളേ... നിങ്ങൾ അറിയുന്നുണ്ടോ കുട്ടികളുടെ ഈ സഞ്ചാരം?‍

ദിവസവും നാം കാണുന്നൊരു കാഴ്ചയാണിത്.. ലിഫ്റ്റിനായി വാഹനങ്ങളെ കൈകാണിക്കുന്ന കുട്ടികളെ. സ്കൂൾ യൂണിഫോമിൽ ലിഫ്റ്റിനായി നിൾക്കുന്ന കുട്ടികൾ ഇപ്പോൾ ഒരു നിത്യ കാഴ്ചയായി മാറിയിട്ടുണ്ട്. എന്നാൽ ഇവരിൽ ഭൂരിപക്ഷം പേർക്കും യാത്രയ്ക്കായി മാതാപിതാക്കൾ കൃത്യമായി പണം കൊടുക്കുന്നവരായിരിക്കും. പിന്നെ ഈ പണം കുട്ടികൾ എന്തിനായിരിക്കും ഉപയോഗിക്കുക എന്ന് മാതാപിതാക്കൾ ചിന്തിക്കാറുണ്ടോ?

കൂടാതെ ഇങ്ങനെ ലിഫ്റ്റിനായി അപരിചിതരെ സമീപിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാൻമാരും ആയിരിക്കില്ല. ഇവിടെ പതിയിരിക്കുന്ന ചതിക്കുഴികളെ ഓർമപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധയമാകുന്നു. ഫോട്ടോ ജേർണലിസ്റ്റാസ ജോസ്ക്കുട്ടി പനയ്ക്കലിന്റെ ഈ സോഷ്യസ്‍ മീഡിയ പോസ്റ്റ് മാതാപിതാക്കൾക്കും, അപരിചിതരോട് ലിഫ്ട് ചോദിക്കുന്ന കുട്ടികൾക്കുമുള്ള ഓർമപ്പെടുത്തലാണ്.

ജോസ്ക്കുട്ടി പനയ്ക്കലിന്റെ പോസ്റ്റ് വായിക്കാം...

കുട്ടികളെ സ്കൂളിലേക്കയക്കുമ്പോള്‍ മാതാപിതാക്കള്‍ ഒന്നു ശ്രദ്ധിക്കുക. അവരുടെ യാത്രക്കായി നിങ്ങള്‍ നല്‍കുന്ന പണം കൃത്യമായി അതിനുതന്നെ ഉപയോഗിക്കുന്നുണ്ടോ? ആ പണം മറ്റുവല്ലതിനും ഉപയോഗിച്ചശേഷം വഴിയരികില്‍ നിന്നു ലിഫ്ട് ചോദിച്ചു അപരിചിതര്‍ക്കൊപ്പം യാത്രചെയ്യുമ്പോള്‍ അവരറിയുന്നില്ല അതിലെ ചതിക്കുഴികള്‍. ഇങ്ങനൊരു ചതിപറ്റിയ വാര്‍ത്ത കഴിഞ്ഞദിവസം പത്രങ്ങളില്‍ വന്നിരുന്നു. (അത് ഒന്നാം കമന്റിലുണ്ട്). അതേ ദിനംതന്നെ കൊച്ചിയില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്. ഓര്‍മ്മിക്കുക ഇടക്കിടെ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വഴിയിലൂടെ മാതാപിതാക്കളും സഞ്ചരിക്കുന്നത് നല്ലതാണ്. by Josekutty Panackal #Beware #parents #students #lift

ലിഫ്റ്റ് ചോദിച്ച വിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന്