കാട്ടിലെ കൂട്ടുകാർ നാട്ടിലെ താരങ്ങളായപ്പോൾ

കേശു എന്ന കുട്ടിക്കുരങ്ങൻ അനങ്ങാപ്പാറ കാട്ടിലെ പൊന്നോമനയായിരുന്നു. ഒരിക്കൽ ആരോ കൊടുത്ത വാഴപ്പഴം കഴിച്ച കേശു മയങ്ങിവീണു പോകുന്നു. രുദ്രനെന്ന കള്ളൻ അവനെ ചാക്കിലാക്കി നാട്ടിലേയ്ക്കു കൊണ്ടുപോയി. കുരങ്ങന്മാരെ ഉപയോഗിച്ച് മോഷണം നടത്തുന്ന കള്ളനായിരുന്നു ഇയാൾ.

രുദ്രന്റെ പിടിയിലകപ്പെട്ട കേശുവിനെ രക്ഷിക്കാൻ കാട്ടിലെ അവന്റെ കൂട്ടുകാർ നാട്ടിലെത്തുന്നു. അതി സാഹസികമായി കള്ളന്മാരുടെ പിടിയിൽ നിന്നും കേശുവിനെ രക്ഷിച്ച് തിരികെ കാട്ടിലെത്തിക്കുന്ന ഈ കാർട്ടൂൺ ഒരുപാട് സന്ദേശങ്ങൾ നൽകുന്നുണ്ട്. നാട്ടിലെത്തിയ ഇവർക്ക് കൂട്ടായെത്തുന്നത് മറ്റാനുമല്ല ടോമി എന്ന നായയായിരുന്നു. ചതിയും വഞ്ചനയുമൊന്നുമില്ലാത്ത കാട്ടിലേയ്ക്ക് അങ്ങനെ കേശുവും കൂട്ടുകാരും തിരികെയെത്തി ഒരു ആക്ഷൻ സിനിമ കാണുന്ന ഉദ്ദ്വേഗത്തോടെ കണ്ടിരുന്നു പോകും കേശുവിന്റേയും കൂട്ടുകാരുടേയും കഥ.

ലക്ഷ്യം നന്മയാണെങ്കിൽ മോക്ഷം വഴിയിൽ കിട്ടും എന്ന വലിയ സന്ദേശം ഇത് പങ്കുവയ്ക്കുന്നു. കൂടാതെ കാട്ടിലെ മൃഗങ്ങളെ വെറുതെ വിടാനും മനുഷ്യരോട് അവർ അഭ്യർഥിക്കുന്നുണ്ട്. മനുഷ്യർക്കിടയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും ഒത്തൊരുമയും സഹജിവീകളോടുള്ള കരുതലുമൊക്കെ മൃഗങ്ങൾ കൈവിടാതെ സൂക്ഷിക്കുന്നുവെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു

മനുഷ്യൻ കൂടുതൽ മനുഷ്യത്വം കാണിക്കണമെന്ന് കുരങ്ങൻ മാഷ് പറയുമ്പോൾ നാമോരോരുത്തരും തലതാഴ്ത്തേണ്ടതായി വരും. അഞ്ചന കപിയുടെ വാർത്താവതരണവും കുഞ്ചുവിന്റെ ന്യൂസ് റിപ്പോർട്ടിങും കിടുക്കി തിമിർത്തുന്നു പറഞ്ഞാൽ മതി. ത്രിഡി മാജിക്കിന്റെ ബാനറിൽ മനോരമ മ്യൂസിക്ക് ഒരുക്കിയ ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫെലിക്സ് ദേവസ്യയാണ്.