കുട്ടി പഠനത്തിൽ ശ്രദ്ധക്കുറവ് കാണിക്കുന്നുണ്ടോ?; ഇതാ പരിഹാരം
മിക്ക രക്ഷിതാക്കളും പറയുന്ന കാര്യമാണ് എന്റെ കുട്ടിക്ക് പഠനത്തിൽ ശ്രദ്ധയില്ല, എത്ര പഠിച്ചാലും അശ്രദ്ധ കൊണ്ട് മാർക്കു കുറയുന്നു എന്നൊക്കെ. എന്നാൽ എന്തുകൊണ്ടാണ് കുട്ടികളിൽ ശ്രദ്ധക്കുറവ് ഉണ്ടാകുന്നതെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? കുട്ടികളിലെ ഈ ശ്രദ്ധക്കുറവിന്റെ കാരണങ്ങളും പരിഹാരങ്ങളും പറയുകയാണ് ലക്ഷ്മി ഗിരീഷ് എന്ന ടീച്ചർ. ഇതേ കുറിച്ച് ലക്ഷ്മി പങ്കുവച്ച വിഡിയോ വളരെ പ്രയോജനകരമാണ്.
കുട്ടികളിലെ ശ്രദ്ധക്കുറവിന്റെ ഒന്നാമത്തെ കാരണമായി ഇവർ പറയുന്നത് വീട്ടിലെ പ്രശ്നങ്ങള്‍ ആണ്. നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും കുട്ടികളുടെ മുന്നിൽ വച്ചായാൽ അത് കുട്ടിയെ പ്രതികൂലമായി ബാധിക്കും. അതായത് വീട്ടിൽ നടന്ന ആ സംഭാഷണങ്ങളും വഴക്കുകളുമൊക്കെ കുട്ടിലെ ബാധിക്കുന്നത് പിന്നീടാവാം. ക്ലാസിൽ ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും കുട്ടിയുടെ മനസിലൂടെ പോകുന്നത് തലേന്ന് വീട്ടിൽ നടന്ന ഇത്തരം വഴക്കുകളാകാം. സ്വഭാവികമായും കുട്ടിയുടെ ശ്രദ്ധ പാഠഭാഗത്തിൽ നിന്നും മാറിപ്പോകും.
അതുപോലെ മൈന്റ് ഗെയിമുകൾ മെമ്മറി ഗെയിമുകൾ തുടങ്ങിയവയിലൂടെ കുട്ടികളിലെ ശ്രദ്ധ കൂട്ടാം. കുട്ടികളിലെ ഉറക്കമില്ലായ്മ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പോഷകാഹാരത്തിന്റെ കുറവ് ഒക്കെ ശ്രദ്ധക്കുറവിന് കാരണമാകം. ഇതിനൊക്കെയുള്ള പരിഹാരവും ലക്ഷ്മി വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.
ലക്ഷ്മി ഗിരീഷ് കുറുപ്പ് പങ്കുവച്ച വിഡിയോ കാണാം