നിങ്ങൾ ഒരു നല്ല അമ്മയാണോ? : ലക്ഷ്മി നായർ ; വിഡിയോ കണ്ണ് നിറച്ചുവെന്ന് കമന്റുകൾ
ഒരു നല്ല അമ്മയാകാൻ വേണ്ട കഴിവുകൾ എന്തൊക്കയാണ് ? ശരിക്കും നിങ്ങൾ നല്ലൊരമ്മയാണോ? നല്ലൊരമ്മയാകാൻ എന്താണ് ചെയ്യേണ്ടത്? ഈ ചോദ്യങ്ങൾ ചോദിക്കുന്നത് പാചക വിദഗ്ധയും അധ്യാപികയുമായ ഡോ. ലക്ഷ്മി നായരാണ്. ഒരോ അമ്മമാരും തങ്ങളോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിവ. എൽ എൻ എന്ന തന്റെ വ്ലോഗിലൂടെ അമ്മമാരോട് സംസാരിക്കുകയാണിവർ. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങളും അവർ വിഡിയോയിൽ നൽകുന്നുണ്ട്.
ലക്ഷ്മി നായർ ഈ വിഡിയോയിൽ പറയുന്ന ഒരോ കാര്യങ്ങളും മാതാപിതാക്കൾക്ക് വളരെ പ്രയോജനകരമായവയാണ്. 'ഒരു നല്ല അമ്മയാകാൻ ഏറ്റവും ആവശ്യം നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക എന്നതാണ്. കുട്ടികളുമായി നല്ലൊരു വൈകാരികമായ ബന്ധം ഉണ്ടാക്കിയെടുക്കുക. നമ്മുടെ ഉള്ളിലുള്ള സ്നേഹം കുട്ടികളോട് പ്രകടിപ്പിക്കുക. ഉള്ളിൽ സ്നേഹം കൊണ്ടു നടന്നിട്ടെന്തു കാര്യം. കുഞ്ഞുങ്ങളുമായിട്ടുള്ള ശക്തമായ ഒരു ബന്ധം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടതെന്നും ലക്ഷ്മി നായർ തന്റെ വ്ലോഗിലൂടെ പറഞ്ഞു തരുന്നു. അമ്മയെന്നതിലുപരി അവരുടെ ഒരു കൂട്ടുകാരിയായി മാറുക. കുഞ്ഞിന്റെ താല്പര്യങ്ങൾക്ക് കൂട്ടുകൂടാൻ ശ്രമിക്കുക.
ഞാൻ ഇന്ന് നിന്നോട് ദേഷ്യപ്പട്ടില്ല എന്ന് തീരുമാനമെടുക്കുക. അമ്മയോട് പറയാൻ പറ്റാത്തതായി ഈ ലോകത്തിൽ ഒന്നുമില്ലെന്ന ഒരു തോന്നൽ അവരിലുണ്ടാക്കുക. മക്കൾക്ക് കുറെ സമ്മാനങ്ങളല്ല നിങ്ങളുടെ സ്നേഹമാണ് വേണ്ടത്. നമ്മളിലുള്ള സ്ട്രസും വിഷമങ്ങളുമൊക്കെ കുട്ടികളെ ബാധിക്കാതെ നോക്കുക. എന്നും കുട്ടികൾ മാത്രമായിരിക്കണം നമ്മുടെ ആദ്യ പരിഗണന. അതിനുശേഷം മാത്രമാണ് ലോകത്തിലെന്തും. കുട്ടികൾക്ക് മോശം സ്വഭാവങ്ങൾ ഉണ്ടാകാതിരിക്കണെമെങ്കിൽ നിങ്ങൾക്കും മോശം സ്വഭാവങ്ങൾ ഉണ്ടാകാൻ പാടില്ല.
ലക്ഷ്മി നായരുടെ വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. വളരെ ഉപകാരപ്പെട്ടുന്ന വാക്കുകളാണതെന്നും. ഇതിൽ പറയുന്ന ഒരോ കാര്യങ്ങളും അക്ഷരംപ്രതി ശരിയാണെന്നും നിരവധി അമ്മമാർ പറയുന്നു.
വിഡിയോ കാണാം