ഇങ്ങനെയൊക്കെ നാമം ചൊല്ലിയാൽ ഏത് ദൈവവും പ്രസാദിക്കും

ഒരു കൊച്ചുമിടുക്കി സന്ധ്യാനാമം ചൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണിപ്പോൾ. തുടക്കം മുതൽ അവസാനം വരെ നല്ല താളത്തിൽ തന്നെയാണ് കക്ഷിയുടെ ചൊല്ലൽ. ഒരു നാമം ചൊല്ലലിൽ എന്താണിത്ര പ്രത്യേകത എന്ന് ചിന്തിക്കും മുൻപിതൊന്നു കേട്ടു നോക്കൂ...

"രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം..."

"അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷമീ നാരായണാ ഭദ്രേ നാരായാണാ ."

ഇവിടംവരെ വളരെ വളരെ ശരിയാ... നല്ല ദൈവഭക്തിയുള്ള മിടുക്കിക്കുട്ടി.. ഇത്ര ചെറിയ കുട്ടി ബുക്കൊക്കെ പിടിച്ച് നിലവിളക്കിന് മുന്‍പിൽ ചമ്രംപടഞ്ഞിരുന്ന് ഇങ്ങനെ നാമം ചൊല്ലിയാൽ ഏത് ദൈവവും പ്രസാദിക്കും ഒറപ്പാ..

ഇനി അടുത്ത വരികളാണ് കക്ഷി തകർത്തുകളഞ്ഞത്....

മിനുങ്ങും മിന്നാമിനുങ്ങിൽ തുടങ്ങിയ പാട്ട് തമരടിക്കുന്ന കാലമായടീ തീയാമ്മേ....നഴ്സറിപ്പാട്ടുകളായ ട്വിങ്കിൾ ട്വിങ്കിളും ജോണി ജോണീ യെസ് പപ്പയും കടന്ന് കാരൾ ഗാനമായ ജിംഗിൾ ബെൽസും ബലിബലി ബലി ബാഹുബലിയിലും എത്തിയെന്നു പറഞ്ഞാൽ മതിയല്ലോ...

Posted by Anandhu R on Monday, 7 May 2018