മാതാപിതാക്കളെ മുൾമുനയിൽ നിർത്തുന്ന അഞ്ചാം വയസ്!
മാജിക് ഇയേഴ്സിലേക്കുള്ള കുട്ടിയുടെ ചുവടുമാറ്റം നിങ്ങൾക്ക് അത്ഭുതമായിരിക്കും സമ്മാനിക്കുക. ഈ പ്രായക്കാർ പൊതുവെ ഊർജസ്വലരും രസികരും സർവോപരി മാതാപിതാക്കളേയും മറ്റും മുൾമുനയിൽ നിർത്തുന്നവരുമായിരിക്കും. പഠനം സീരിയസായി തുടങ്ങുന്ന പ്രായം കൂടെയാണല്ലോ ഇത്. സ്കൂൾ കുട്ടിയുടെ സ്വഭാവത്തിലും ജീവിതത്തിലും പുതിയ മാറ്റങ്ങൾ വരുത്തുന്നു. അഞ്ചാം വയസുകാരുടെ പ്രത്യേകതൾ എന്തൊക്കെയാണെന്ന് നോക്കാം.
1.സ്കൂൾ ഒത്തിരി മാറ്റം വരുത്തും – മനോഹരമായ ആ നാലാം വയസ് കഴിഞ്ഞ് സ്കൂളെന്ന പുത്തൽ വീട്ടിലേയ്ക്ക് പൂർണമായെത്തുന്ന അഞ്ചാം വയസ്. ഇത്രയും നാൾ കണ്ട കുഞ്ഞുകുട്ടിയേയല്ല ഞങ്ങളിപ്പോൾ. ചിലപ്പോൾ ഞങ്ങൾ ചെറിയ വായിൽ വലിയ വർത്താമാനമൊക്കെ പറഞ്ഞുവെന്നിരിക്കും കേട്ടോ. നിർദോഷകരമായ കളിയാക്കൽ കമൻറുകളൊക്കെ പറഞ്ഞു തുടങ്ങും ഈ പ്രായത്തില്‍.
2. ബെർത്ത് ഡേ ഒക്കെ ആഘോഷിക്കാനുള്ളതാ – ചെറിയ ആഘോഷങ്ങളൊക്കെ ഞങ്ങൾക്ക് മസ്റ്റാ..
3. വരയ്ക്കുന്നതെല്ലാം നല്ലതാണോ?– ഇത്രയും നാൾ അവരെന്ത് വരച്ചാലും സൂപ്പാറാ എന്നല്ലേ പറഞ്ഞിരുന്നത്, എന്നാൽ ഇനിമുതൽ അതിലെ തെറ്റുകൾ തിരുത്തിക്കൊടുക്കാനുള്ള പ്രായം അതിക്രമിച്ചിരിക്കുന്നു.
4.കാണുന്നതെല്ലാം വേണം– ടിവിയിെല കാർട്ടൂൺ കഥാപാത്രങ്ങവുടെ ബിഗ് ഫാനാ ഞങ്ങൾ. അതുപോലെ പരസ്യങ്ങൾക്ക് ഞങ്ങളെ പെട്ടെന്ന് വശത്താക്കാനാകും. അതൊക്കെ വേണമെന്ന് ചിലപ്പോൾ ഞങ്ങൾ വാശിപിടിക്കുകയും ചെയ്യും.
5. കൂട്ടാനും കുറക്കാനും പാടുപെടും –അതേ ഞങ്ങളെ എണ്ണൽ പഠിപ്പിക്കുമ്പോൾ നിങ്ങൾ ശരിക്കും വലയും, അതൊക്കെ ആദ്യം വല്യ കൺഫ്യൂഷനാണെന്നേ...
6. സംശയങ്ങൾക്ക് കറക്ട് ഉത്തരം വേണം– ഇത്രയും നാൾ ഞങ്ങളുടെ പല ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണോ തന്നിരുന്നത്, ഇനി അത് പറ്റില്ലാ കേട്ടോ, ശരിയായ ഉത്തരം കിട്ടുന്നത് വരെ ഞങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും.
7. കൂട്ടുകാരെ തെരഞ്ഞെടുക്കാനൊക്കെ ഞങ്ങൾക്കും അറിയാം– ഇത്രയും നാൾ ഞങ്ങൾക്കുള്ള കൂട്ടുകാരെ കണ്ടുപിടിച്ചു തന്നത് നിങ്ങളല്ലേ, ഇനി അവരെ തെരഞ്ഞെടുക്കാനൊക്കെ ഞങ്ങള്‍ പഠിച്ചു.