പൃഥ്വിയുടെ ചുമലിലേറി അല്ലിമോള്‍; സുപ്രിയ പങ്കുവെച്ച ചിത്രം വൈറല്‍‍

സ്വകാര്യ ജീവിതത്തിലും സിനിമയിലും തന്റെതായ നിലപാടുകൾ പുലർത്തുന്നയാളാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയിലും കൃത്യമായ കാഴ്ചപ്പാടോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ. അതുകൊണ്ടു തന്നെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ വിരളമായി മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുക. പ്രത്യേകിച്ചും മകൾ അലംകൃതയുടെ ചിത്രങ്ങൾ. വളരെ അപൂർവ്വമായാണ് പൃഥ്വിരാജും സുപ്രിയയും മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതിനാൽ തന്നെ അലംകൃതക്ക് നിറയെ ആരാധകരുമുണ്ട്.

അല്ലിമോളെ ചുമലിലേറ്റി നടക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് സുപ്രിയ ഒടുവിൽ പങ്കുവെച്ചിരിക്കുന്നത്. ഡാഡയും അല്ലിയും എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ. അല്ലിയുടെ മുഖം കാണുന്ന ഒരു ചിത്രം ഒരുവർഷം മുൻപ് മാത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അടുത്തിടെയാണ് അല്ലി നാലാം പിറന്നാൾ ആഘോഷിച്ചത്. അന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന അല്ലിയുടെ ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്.

നേരത്തെ പൃഥ്വിക്കൊപ്പം കണ്ണടച്ചുപ്രാർഥിക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ പങ്കുവെച്ചിരുന്നു.

മുൻപ് മുഖം തിരിഞ്ഞു നിൽക്കുന്ന അലംകൃതയെന്ന അല്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവിധ തരം ഐസ്ക്രീമുകളിൽ കണ്ണു നട്ട് നില്‍ക്കുന്ന അലംകൃതയുടെ ചിത്രം സുപ്രിയയാണ് അന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഐസ്ക്രീം ലവ്, അല്ലി ലവ്സ് ഐസ്ക്രീം’ എന്ന ഹാഷ് ടാഗാണ് ചിത്രത്തിന് നൽകിയിരുന്നത്.

View this post on Instagram

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on