മക്കളിൽ ആത്മവിശ്വാസം വളർത്താം; ഇതാ 23 സൂപ്പർ ടിപ്സ്
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുട്ടികളുടെ കാര്യങ്ങൾ നേരെചൊവ്വേ നോക്കാൻ പറ്റാത്ത ഒരുപാട് മാതാപിതാക്കളുണ്ട്. വീട്ടുകാര്യവും ഓഫീസ് ജോലിയും ഒരുമിച്ച കൊണ്ടുപോകുന്നതിനിടയിൽ കുട്ടികളുമൊത്തുള്ള ഒരുപാട് നല്ല നിമിഷങ്ങൾ നമുക്ക് നഷ്ടമാകാറുണ്ട്. പലപ്പോഴും കുട്ടികളുമായുള്ള മാതാപിതാക്കളുടെ നല്ല ബന്ധത്തെ വരെ ഇത് ബാധിക്കാം. ഇത്തരം സാഹചര്യത്തിൽ കുട്ടികളുടെ ആത്മവിശ്വാസം പോലും തകരാറിലാകുന്നതായി പഠനങ്ങൾ പറയുന്നു. അവർക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ നിങ്ങളുടെ കരുതലും സാമീപ്യവും ഇല്ലാതെ വരുന്നതോടെ കുട്ടികൾ ആത്മവിശ്വാസമില്ലാത്തവരായി തീരുന്നു. എന്നാൽ ഇതിന് ചില നുറുങ്ങു വിദ്യകളിലൂടെ പരിഹാരമുണ്ടാക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. സന്ദർഭങ്ങൾക്കനുസരിച്ച് കുട്ടികളോടായി പറയാൻ ഇതാ ചില സൂപ്പർ ടിപ്സുകൾ. ആത്മവിശ്വാസം നിറഞ്ഞ ഒരു തലമുറയെ വാർത്തെടുക്കാനായി കുട്ടികളോട് താഴെ പറയുന്നവ ഒന്നു പറഞ്ഞുനോക്കൂ.
01.നിന്റെ അച്ഛനും അമ്മയുമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
02.നിന്റെ അഭിപ്രായങ്ങളും ഞങ്ങള്‍ മുഖവിലയ്ക്കെടുക്കും
03. വേണമെന്നും വേണ്ടയെന്നും പറയാൻ നിനക്കും അവകാശമുണ്ട്
04.നീ പറഞ്ഞ ഐഡിയ ഒന്നു പരീക്ഷിച്ചു നോക്കീയാലോ?
05.നീ ഞങ്ങൾക്ക് എന്ത് സഹായമാണെന്ന് അറിയോമോ?
06.നീ അടുത്തുള്ളപ്പോൾ എന്ത് രസമാണെന്നോ?
07.നിന്റെ കഴിവിന്‍റെ പരമാവധി നീ ചെയ്തു എന്ന് എനിക്കറിയാം
08.നിന്നെക്കുറിച്ച് മറ്റുള്ളവർ നല്ലത് പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് വല്യ ഇഷ്ടമാണ്
09. നിന്‍റെയൊപ്പം നിന്നാൽ സമയം പോകുന്നതേ അറിയില്ല
10. എല്ലാത്തിലും വ്യത്യസ്തത കൊണ്ടുവരാൻ നീ മിടുക്കനാ
11.നീ മറ്റുള്ളവരോട് എന്ത് ദയയുള്ളവനാണ്.
12.നീ ചെയ്യുന്ന നല്ല പ്രവർത്തികളൊക്കെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണ്.
13.നിന്റെ ആ ചോദ്യമില്ലേ? അത് സൂപ്പറായിരുന്നു..
14.അക്കാര്യം ചെയ്യാൻ നിന്നേക്കാൾ മിടുക്കന്‍ വേറെയാരുമില്ല
15. നിന്റൊപ്പമുള്ള കമ്പനി എന്ത് രസമാണെന്നോ?
16. നമുക്കത് പിന്നെ ഒന്നുകൂടെ ചെയ്തു നോക്കാം.. അപ്പോൾ അത് ശരിയാകുമായിരിക്കും
17. ആരും പെർഫെക്ട് ഒന്നുമല്ലെന്നേ...
18. നീ കഥ പറയുന്നത് കേൾക്കാൻ എന്ത് രസമാണെന്നോ?
19.നിന്റെയടുത്തു നിന്ന് ഒരോ ദിവസവും ഒരോ പുതിയകാര്യം ഞാൻ പഠിക്കാറുണ്ട്.
20. ഇന്ന് നീ പുതിയതായി പഠിച്ച കാര്യം ഒന്നു പറഞ്ഞു തരണേ..
21.നിന്റെ ആ തീരുമാനം കിടിലനായിരുന്നു
22.നിന്നെപ്പാലെ ആകാംഷയുള്ളവനാകാൻ ഞാൻ ശ്രമിക്കുകയാണ്.
23.നീ ചെയ്തത് വളരെ ശരിയായിരുന്നു.
Summary : Self Esteem, Self Confidence, Parenting