തളര്‍ന്ന അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയി; പക്ഷേ ഇവള്‍..; ഈ പൊന്നുമകള്‍ക്ക് കയ്യടിച്ച് ലോകം
ജിയ ജിയ എന്ന ആറുവയസുകാരിയുടെ ജീവിതത്തെ അടുത്തറിഞ്ഞാൽ ആരും പറഞ്ഞുപോകും ഈ മിടുക്കി ലോകത്തിന് മാതൃകയാണെന്ന്. അത്രമേല്‍ സ്നേഹനന്‍മകളാല്‍ നിറഞ്ഞുകവിയുന്നു അവളുടെ ജീവിതം. വാഹനാപകടത്തിൽ ശരീരം തളർന്ന അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയപ്പോൾ ഇവൾ അച്ഛനൊപ്പം നിന്നു. ടിയാൻ ഹെയ്സെംഗിനെ പൊന്നുപോലെ നോക്കുന്ന ഈ മകളുടെ കഥയാണ് ലോകത്ത് വൈറലാകുന്നത്. ചൈനയിലാണ് ഈ മിടുക്കിയുടെ സ്ഥലം. പിതാവിന്റെ മാത്രമല്ല പ്രായമായ അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും കാര്യങ്ങളെല്ലാം ഇവളാണ് നോക്കുന്നത്.
രാവിലെ കൃത്യം ആറു മണിക്ക് ജിയ എഴുന്നേൽക്കും. പിന്നീട് അര മണിക്കൂറോളം പിതാവിന് ശരീരം മസാജ് ചെയ്തു കൊടുക്കും. സ്കൂളിലേക്ക് പോകുന്നതിന് മുന്‍പ് പിതാവിനെ കിടക്കയിൽനിന്നും എഴുന്നേൽപ്പിച്ച് കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ ധരിപ്പിക്കും. എന്നിട്ടാണ് അവൾ സ്കൂളിലേക്ക് പോകുക. സ്കൂളിൽനിന്നും വന്നാലുടൻ വീട്ട് ജോലികൾ ചെയ്യുന്നതിന് മുത്തശ്ശിയെ സഹായിക്കും. മുത്തശ്ശിയോടൊപ്പം രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കുകയും പിതാവിനെ ഊട്ടുകയും ചെയ്യും. തുടർന്ന് അച്ഛൻ ഉറങ്ങി എന്ന് ഉറപ്പായിട്ടേ അവൾ കിടക്കാൻ പോകുകയുള്ളൂ. ഇതാണ് ജിയയുടെ ഒരു ദിവസം. വാക്കുകളിൽ ഒതുങ്ങാത്ത സ്നേഹത്തിന്റെ വിഡിയോ സോഷ്യൽ ലോകത്തും വൈറലാവുകയാണ്.
കാർ അപകടത്തിൽപ്പെട്ട് കാലിന് താഴോട്ട് തളർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന സമയത്താണ് ഭാര്യ ഇയാളെ ഉപേഷിച്ച് പോയത്. കുറച്ച് ദിവസം അമ്മയുടെ വീട്ടിൽ താമസിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാൽ പിന്നീടൊരിക്കലും അവൾ തിരിച്ച് വന്നില്ല. ജിയയുടെ മൂത്ത സഹോദരനേയും കൂട്ടിയാണ് അവര്‍ പോയത്– ടിയാൻ ഹെയ്സെംഗ് പറഞ്ഞു.
‘ആദ്യമൊക്കെ അച്ഛന് ഷേവ് ചെയ്തു കൊടുക്കുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യമൊക്കെ എന്നും അച്ഛന്റെ മുഖത്ത് മുറിവുണ്ടാക്കുമായിരുന്നു. മുഖം മുറിഞ്ഞ് ചോരപോലും വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അച്ഛന് വേദനിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ വൃത്തിയായി ഷേവ് ചെയ്യാൻ പഠിച്ചെന്നും ജിയ പറയുന്നു. ജിയ എന്റെ ഇരുകൈകളാണ്. അവൾക്കിപ്പോൾ നന്നായി ഷേവ് ചെയ്യാൻ അറിയാം– ഹെയ്സെംഗ് ചിരിച്ചുകൊണ്ട് മകളെ സപ്പോർട്ട് ചെയ്യുന്നു.
എപ്പോഴെങ്കിലും അമ്മയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ചോദിച്ചാൽ ജിയയുടെ മറുപടി ഇങ്ങനെ. ‘ഇല്ല, അവർ ഒരിക്കൽ പോലും അച്ഛനെ വേണ്ട വിധത്തിൽ പരിചരിച്ചിരുന്നില്ല. അമ്മയെ മിസ് െചയ്യുന്നില്ലെങ്കിലും സഹോദരനെ വല്ലാതെ മിസ് ചെയ്യുന്നുെവന്ന് ജിയ പറയും. എന്നാൽ എനിക്ക് സഹോദനെ മിസ്സ് ചെയ്യുന്നുണ്ട്. ജീവിതത്തിൽ ബാക്കി ഭാഗം തളർന്നുപോയെങ്കിലും ഒരിക്കലും തളരാത്ത മനസുമായി ഇങ്ങനെ ഒരു മകളെ കിട്ടിയ പിതാവിനുള്ള ആശംസകളാണ് സോഷ്യൽ ലോകത്ത്. ഈ പൊന്നുമകള്‍ക്കുള്ള കയ്യടികളും.