മകന്‍ പത്തില്‍ തോറ്റു; ആഘോഷമാക്കി അച്ഛന്‍ !
പരീക്ഷയ്ക്ക് മാർക്കു ഒന്നു കുറഞ്ഞാൽ തന്നെ വീട്ടിലെ അവസ്ഥ എന്തായിരിക്കും. സാധാരണ മാതാപിതാക്കൾ കുട്ടികളെ ശരിയാക്കുക തന്നെ ചെയ്യും. എന്നാൽ ഇവിടെയൊരു പിതാവ് മകന്റെ പരാജയം കൊണ്ടാടുകയാണ്. അതെന്ത് കഥയെന്നാണോ?
മകൻ പത്താം ക്ലാസ് പരീക്ഷയിൽ തോറ്റു, അച്ഛനാകട്ടെ പടക്കം പൊട്ടിച്ച് അത് ആഘോഷമാക്കി. മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിലെ ശിവാജി വാര്‍ഡില്‍ സിവില്‍ കോണ്‍ട്രാക്ടറായ സുരേന്ദ്ര കുമാര്‍ വ്യാസ് ആണ് മകന്റെ തോല്‍വി ആഘോഷമാക്കി അവനെ സന്തോഷിപ്പിച്ചത്.
മകന്റെ പത്താം ക്ലാസ് പരാജയം പടക്കം പൊട്ടിച്ചും നാട്ടുകാര്‍ക്ക് സദ്യയൊരുക്കിയും ആഘോഷമാക്കിയിരിക്കുകയാണ് ഇൗ പിതാവ്. ഒരു പരാജയവും നമ്മെ തളർത്തരുത് എന്ന സന്ദേശം പകരാനാണ് സുരേന്ദ്ര കുമാര്‍ വ്യാസ് ഇങ്ങനെ ചെയ്തത്. ബോര്‍ഡു പരീക്ഷകള്‍ ജീവിതത്തിലെ അവസാനത്തെ പരീക്ഷകളല്ല എന്നാണ് വ്യാസിന്റെ പക്ഷം. പിതാവിന്റെ ആ ആറ്റിറ്റ്യൂഡിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാതെ വയ്യ.
പരാജയത്തില്‍ അവനെ വീണ്ടും സങ്കടപ്പെടുത്തിയിട്ട് കാര്യമില്ല. ഇനിയും അവന്‍ മുന്നോട്ടു പോകാനുണ്ട്. അടുത്ത വര്‍ഷം അവന്‍ നന്നായി പരീക്ഷയെഴുതുമെന്ന പ്രതീക്ഷയും ഈ പിതാവ് പങ്കുവെച്ചു. പിതാവിന്റെ ഇൗ പ്രതികരണത്തിൽ ഏറെ സന്തോഷവാനാണ് കുട്ടി. ജീവിതത്തിൽ തന്നെ മുന്നോട്ട് നയിക്കാൻ ഇത് സഹായിക്കുമെന്നും അടുത്ത തവണ പരീക്ഷയിൽ നല്ല വിജയം താൻ കരസ്ഥമാക്കുമെന്നും കുട്ടി പറഞ്ഞു.