പാരന്റ്സ് അറിഞ്ഞിരിക്കേണ്ട NEET, JEE 2019 ലെ 10 മാറ്റങ്ങൾ
ജീവിതത്തിൽ ഒരു കാര്യം ചെയ്യാനായി എല്ലായ്പോഴും രണ്ടാമതൊരവസരം കിട്ടിയെന്നുവരില്ല. എന്നാൽ ഇന്ത്യയുടെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനമനുസരിച്ച്, NEET, JEE മത്സര പരീക്ഷകൾക്ക് അപേക്ഷിക്കുന്നവർക്ക് 2019 മുതൽ വർഷത്തിൽ രണ്ടു തവണ പരീക്ഷ എഴുതാനാകും. അതിലുപരിയായി പ്രവേശന പ്രക്രിയയിൽ ഈ രണ്ടു പരീക്ഷകളിലായി കിട്ടിയതിലെ മികച്ച മാർക്കായിരിക്കും പരിഗണിക്കപ്പെടുക.
പുതുതായി രൂപം കൊണ്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആയിരിക്കും. ഈ പരീക്ഷകൾ നടത്തുന്നത്. 2017 ലായിരുന്നു എൻ.ടി.എ യെ സർക്കാർ അംഗീകരിച്ചത്. ഉന്നത വിദ്യാ ഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഭൂരിഭാഗം പ്രവേശന പരീക്ഷ കളുടെയും നടത്തിപ്പിന്റെ ഉത്തരവാദിത്തം വഹിക്കുന്നത് എൻ.ടി.എ യെന്ന ഈ സ്വയംഭരണ സ്ഥാപനമാണ്. പ്രധാനപ്പെട്ട പ്രവേശനപരീക്ഷകളെല്ലാം നടത്തിയിരുന്നത് സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷൻ) യും എ.ഐ.സി.ടി.ഇ യുമായിരുന്നു. ആ അധികാരങ്ങളാണ് ഇപ്പോൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഏറ്റെടുത്തിരിക്കുന്നത്.
നിങ്ങളുടെ മക്കൾ ഇതിൽ ഏത് പ്രൊഫഷണൽ ഫീൽഡിലേക്ക് കടക്കാനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനാണോ തയ്യാറായിരിക്കുന്നത്, അതേക്കുറിച്ച് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
1. NTA നടത്തുന്ന JEE മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിൽ ജനുവരിയിലും ഏപ്രിലിലും പരീക്ഷയെഴുതാനാകും. ഈ പരീക്ഷയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട കേന്ദ്രത്തിൽ നിന്നും ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും.
2. NTA നടത്തുന്ന NEET പ്രവേശന പരീക്ഷ ഫെബ്രുവരിയിലും മെയിലുമായിരിക്കും ഇനി ഉണ്ടാവുക. ഇതേക്കുറിച്ചുള്ള വിശദ വിവരങ്ങൾ അധികാരികൾ ഉടൻതന്നെ അറിയിക്കുന്നതായി രിക്കും.
3. രണ്ട് മാസങ്ങളിലായി നടത്തുന്ന പരീക്ഷയിൽ ലഭിച്ച മികച്ച മാർക്കായിരിക്കും പരീക്ഷാര്‍ത്ഥിയുടെ പ്രവേശന സമയത്ത് പരിഗണിക്കുകയെന്നാണ്, മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ പ്രസ്താവിച്ചിരിക്കുന്നത്. ആദ്യത്തെ പരീക്ഷയില്‍ നിങ്ങളുടെ കുട്ടി പരാജയപ്പെടുകയോ പ്രതീക്ഷി ച്ച മാർക്ക് നേടാനാകാതെ വരികയോ ചെയ്താൽ അവർക്ക് രണ്ടാമത് നടക്കുന്ന പരീക്ഷയെഴുതി കൂടുതൽ മാർക്ക് നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ആദ്യം എഴു തിയ പരീക്ഷയിൽ തൃപ്തരാണെങ്കിൽ രണ്ടാമത് വരുന്ന പരീക്ഷ എഴുതണമെന്ന് നിർബന്ധമില്ല.
4. ഈ പരീക്ഷയ്ക്ക് അന്താരാഷ്ട്ര നിലവാരമുറപ്പു വരുത്തി കൊണ്ട് നടത്താനാണ് NTA ആസൂത്രണം ചെയ്യുന്നത്. പരീക്ഷയെ സംബന്ധിച്ച ഒരു കാര്യങ്ങളും ചോർന്നു പോകാത്ത രീതിയിലുള്ള പദ്ധതികളാണ് മാനവവിഭവശേഷി വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചോദ്യപേപ്പർ ചോർച്ച എന്നൊരു പ്രശ്നം ഉണ്ടാകാത്ത വിധത്തിലാണ് പരീക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളോട് വളരെ സൗഹൃദപരമായ രീതിയിലുള്ളതും, തുറന്ന സമീപനമുള്ളതും ശാസ്ത്രീയപരവുമായതുമായിരിക്കും പരീക്ഷകളെന്ന്, ജാവേദ്കറിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
5. പരീക്ഷാ നടപടിക്രമങ്ങളുടെ നിലവാരം ഉയർത്തുന്നതിനു വേണ്ടി പ്രത്യേക ഗവേഷണങ്ങൾ നടത്താനാണ് NTA ലക്ഷ്യമിടുന്നത്. ശാസ്ത്രീയപരമായ പരീക്ഷാ രീതി രൂപകല്‍പന ചെയ്യുന്നതിനായി പ്രത്യേക വിദഗ്ധരേയും NTA ശുപാർശ ചെയ്തിട്ടുണ്ട്.
6. NEET, JEE പരീക്ഷാർത്ഥികൾക്ക് ഓഗസ്റ്റ് അവസാന വാര ത്തോടെ ഓൺലൈൻ മുഖേന പരീക്ഷാ പരിശീലനവും ലഭിക്കുന്നതായിരിക്കും. ഓണ്‍ലൈൻ പരീക്ഷാ പരിശീലനം നൽകുന്നതിന് വേണ്ടി ചില സ്കൂളുകളേയും എഞ്ചിനീയറിംഗ് കോളജുകളേയും തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാൽ വിദ്യാർ ത്ഥികള്‍ക്ക് ഈ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ സെന്ററുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പരീക്ഷാ പരിശീലനം നടത്താവു ന്നതാണ്.
7. ഗ്രാമീണ മേഖലകളിലും പ്രവേശന പരീക്ഷാ പരിശീലനത്തി നുള്ള കേന്ദ്രങ്ങൾ NTA ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ എല്ലാ പരീക്ഷാർത്ഥികൾക്കും പരീക്ഷാ പരിശീലനത്തിനുള്ള അവസരം ലഭ്യമാകും.
8. NEET, JEE മെയിൻ പരീക്ഷകൾ നാലോ അഞ്ചോ ദിവസങ്ങളിലായിട്ടായിരിക്കും നടത്തുക. വിദ്യാർത്ഥികള്‍ക്ക് അവരുടെ സൗകര്യപ്രദമായ ഒരു ദിവസം പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാവുന്നതാണ്.
9. രണ്ടു പേപ്പറുകളും ഒരു പോലെ കടന്നു കിട്ടുക എന്നത് തന്നെയാണ് ഈ പുതിയ പരീക്ഷാ സമ്പ്രദായത്തിലേയും ബുദ്ധിമുട്ടുള്ള കടമ്പ. പ്രത്യേക രൂപകൽപന ചെയ്ത സ്റ്റാൻ ഡേർഡൈസേഷൻ ടെക്നിക്കുകൾ ഉപയോഗിച്ചു കൊണ്ടാണ് സ്കോർ കണക്കാക്കുന്നത്.
10. സിലബസ്, ചോദ്യപേപ്പറിന്റെ മാതൃക, ഭാഷ, JEE മെയിൻ, NEET എന്നിവയുടെ ഫീസ് തുടങ്ങിയ മറ്റ് വിശദീകരണങ്ങൾ ക്കൊന്നും മാറ്റമില്ല. പരീക്ഷാ ടൈം ടേബിൾ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്നതായിരിക്കും.
NEET, JEE മെയിൻ 2019 പരീക്ഷാ കലണ്ടർ
NEET 2019 ഫെബ്രുവരി പരീക്ഷ
∙ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് : 2018 ഒക്ടോബർ ഒന്നു മുതൽ 31 വരെ.
∙പരീക്ഷാ ദിവസങ്ങൾ : 2019 ഫെബ്രുവരി 3 മുതൽ 17 വരെ
∙പരീക്ഷാ ഫലം : 2019 മാർച്ച് ആദ്യവാരം
NEET 2019 മെയ് പരീക്ഷ
∙ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് : 2019 മാർച്ച് രണ്ടാം വാരം
∙പരീക്ഷാ ദിവസങ്ങൾ : 2019 മെയ് 12 മുതൽ 26 വരെ
∙പരീക്ഷാഫലം : 2019 ജൂൺ ആദ്യ വാരം
JEE മെയിൻ 2019 ജനുവരി പരീക്ഷ
∙ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത് : 2018 സെപ്തംബർ 1 മുതൽ 30 വരെ
∙പരീക്ഷാ ദിവസങ്ങൾ : 2019 ജനുവരി 6 മുതൽ 20 വരെ (എട്ട് വ്യത്യസ്ത സിറ്റിംഗുകളായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാർത്ഥികൾക്ക് ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്).
∙പരീക്ഷാഫലം : 2019 ഫെബ്രുവരി ആദ്യവാരം
JEE മെയിൻ 2019 ഏപ്രിൽ പരീക്ഷ
∙ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്: 2019 ഫെബ്രുവരി രണ്ടാം വാരം
∙പരീക്ഷാ ദിവസങ്ങൾ : 2019 ഏപ്രിൽ 7 മുതൽ 21 വരെ (എട്ട് വ്യത്യസ്ത സിറ്റിംഗുകളായിട്ടായിരിക്കും പരീക്ഷ നടത്തുക. പരീക്ഷാർത്ഥികൾക്ക് ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്).
∙പരീക്ഷാ ഫലം : 2019 മെയ് ആദ്യവാരം
പ്രവേശന പരീക്ഷയെ സംബന്ധിച്ച ഈ പ്രധാന കാര്യങ്ങൾ നിങ്ങളുടെ മക്കളുമായി ഇപ്പോൾ തന്നെ പങ്കുവെയ്ക്കുക. പരീക്ഷാ പരിശീലനം നേരത്തേ തുടങ്ങാൻ അവർക്കിത് സഹായകമാകട്ടെ.