മാതാപിതാക്കളേ കുട്ടികളോട് ഇങ്ങനെ പെരുമാറരുത്!
സ്‌കൂളുകൾ ഇതാ തുറക്കാറായി. അധ്യയന വർഷം തുടങ്ങുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധൻ ബി.എസ്. വാരിയർ
. കുട്ടികളെക്കുറിച്ച് അമിത ഉത്‌കണ്‌ഠ പാടില്ല. അമിത ഇടപെടൽ ഒഴിവാക്കുക.
. കുട്ടികളുടെ സ്വതന്ത്രചിന്ത തടസ്സപ്പെടുത്തരുത്. മിനിറ്റുകൾതോറും അവർക്കു നിർദേശം നൽകരുത്.
. മികച്ച പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കുക.
. ഏതു പ്രതിസന്ധിയിലും അച്‌ഛനും അമ്മയും ഒപ്പമുണ്ടായിരിക്കും എന്ന വിശ്വാസം കുട്ടികളിൽ വളർത്തുക.
. റഫറൻസ് ശീലം വർധിപ്പിക്കുക. കാര്യക്ഷമമായ വായനരീതി പഠിപ്പിക്കുകയും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ആകർഷകങ്ങളായ പുസ്‌തകങ്ങൾ വാങ്ങി നൽകുകയും ചെയ്യുക.
. മറ്റുള്ളവരുടെ മുൻപിൽവച്ചു കുട്ടികളെ കുറ്റപ്പെടുത്താതിരിക്കുക.
. നല്ല പെരുമാറ്റരീതികൾ കുട്ടികൾക്കു പകരാൻ സ്വയം മാതൃക കാട്ടുക.
. സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ള കുട്ടികൾക്കു ലഘുപരീക്ഷണങ്ങൾക്കു വീട്ടിൽതന്നെ അവസരമൊരുക്കി നൽകുക.
. പഠന ടൈംടേബിൾ തയാറാക്കാൻ കുട്ടികളെ സഹായിക്കുക.
. പരീക്ഷ സമയങ്ങളിൽ കുട്ടികളെ മുൾമുനയിൽ നിർത്തരുത്.
. സിനിമ, ടെലിവിഷൻ എന്നിവ കാണുന്നതിനു മാതാപിതാക്കളും നിയന്ത്രണം പാലിക്കുക.
. ടീനേജുകാരായ വിദ്യാർഥികളെ കൂടെയിരുത്തി തീരുമാനങ്ങളെടുക്കുക.