കുട്ടികൾക്ക് പരീക്ഷയാണോ? മാതാപിതാക്കള്‍ക്ക് സൂപ്പർ ടിപ്സ്
∙പരീക്ഷ ജീവന്മരണ സമരമാണെന്ന മട്ടിൽ സംസാരിച്ച് കുട്ടികളിൽ പിരിമുറുക്കം സൃഷ്‌ടിക്കാതിരിക്കുക.
∙ഇടയ്‌ക്കെങ്കിലും മനസ്സിന് അൽപം അയവു നൽകാൻ അനുവദിക്കുക
∙ഓരോ പാഠവും പഠിക്കുമ്പോൾ കൂടെയിരുന്ന് കുട്ടിയുടെ ആത്മവിശ്വാസം തളർത്താതിരിക്കുക.
∙പഠനത്തിനു പ്രായോഗികമായ ടൈംടേബിൾ ഉണ്ടാക്കാനും അതു പൊതുവെ പാലിക്കാനും സഹായിക്കുക.
∙കുട്ടി പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഉച്ചത്തിൽ വായിക്കാൻ നിർബന്ധിക്കാതിരിക്കുക.
∙കുട്ടികളിൽ നിന്ന് അതിരുകടന്ന് പ്രതീക്ഷിക്കുകയും അവരുടെ പ്രകടനത്തിലെ മികവ് കുടുംബത്തിന്റെ അഭിമാന പ്രശ്‌നമാണെന്ന മട്ടിൽ പെരുമാറുകയും ചെയ്യാതിരിക്കുക.
∙90% മാർക്കു കിട്ടിയ കുട്ടിയോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനുമുൻപ് പണ്ട് താൻ എത്ര മാർക്ക് നേടിയെന്ന് ഓർത്തുനോക്കുക.
∙എല്ലാം മറന്നു പഠിക്കുന്നതിനിടയിൽ കുട്ടിയുടെ ഭക്ഷണം, ഉറക്കം എന്നിവയിൽ വിശേഷശ്രദ്ധ പുലർത്തുക.
∙കുട്ടിക്ക് രോഗങ്ങൾ വരാവുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക.
∙അപകടസാദ്ധ്യതയുള്ള കളികൾ, കത്തിയുടെയും മറ്റും ഉപയോഗം എന്നിവ കഴിവതും നിരുത്സാഹപ്പെടുത്തുക.
∙സിനിമ, ടെലിവിഷൻ എന്നിവ കാണുന്നതിൽ സ്വയം നിയന്ത്രണം പാലിക്കുക.
∙പരീക്ഷ കഴിഞ്ഞെത്തുന്ന കുട്ടിയുടെ ചോദ്യക്കടലാസു വച്ച് പൊലീസ് മോഡലിൽ ചോദ്യം ചെയ്ത്, പിരിമുറുക്കം സൃഷ്‌ടിക്കുന്നതിനു പകരം അടുത്ത പരീക്ഷയ്‌ക്കു തയാറെടുക്കാൻ പ്രോത്സാഹനം നൽകുക.
∙എല്ലാ സന്ദർഭങ്ങളിലും കുട്ടിക്ക് നിരന്തരം ആത്മവിശ്വാസം പകർന്നുകൊടുക്കുക.
പഠിച്ചുറച്ചതു മറന്നുപോകുമോ എന്ന ആശങ്ക പലർക്കുമുണ്ട്. അതിനുമുണ്ട് പരിഹാരം
∙ഓർമശക്‌തി മെച്ചപ്പെടുത്തണമെന്ന് തീവ്രമായി ആഗ്രഹിച്ചു പ്രവർത്തിക്കുക
∙ഏകാഗ്രതയോടെ പഠിക്കുക.
∙അർഥമറിഞ്ഞ് പഠിക്കുക
∙മുന്നറിവുമായി ബന്ധിപ്പിച്ച് പുതിയ പാഠങ്ങൾ പഠിക്കുക
∙കാര്യങ്ങൾ വേഗം ഓർമയിൽ വരുത്താനുള്ള സ്‌മാരകസൂത്രങ്ങൾ (Mnemonics) ഉണ്ടാക്കി ഉപയോഗിക്കുക – VIBGYOR പോലെ
∙അതിപഠനത്തിലേർപ്പെടുക (പഠിച്ചുറച്ചു കഴിഞ്ഞ് അതേ പാഠം കൂടുതൽ പഠിക്കുക)
∙പുസ്‌തകത്തിൽ നിന്നു പഠിച്ച കാര്യം സ്വന്തം വാക്കുകളിൽ പറഞ്ഞു നോക്കാം
∙പഠിച്ച പാഠത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങൾ വിശേഷിച്ച് മനസ്സില് സൂക്ഷിക്കുക
∙ഇടയ്ക്കിടെ പഴയ പാഠങ്ങൾ നോക്കി ഒാർമ പുതുക്കുക
∙പഠിച്ച പാഠം പ്രയോഗിക്കാൻ പറ്റുന്ന അവസരം പ്രയോജനപ്പെടുത്തുക.