ഉപ്പും മുളകും കുഞ്ഞാവയുടെ ഗംഭിര ഡാൻസ് വൈറൽ!

കുടുംബ പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ ഒരു കുഞ്ഞാവയ്ക്കു പിന്നാലെയാണ്. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ പുതിയ ‘അതിഥി’ കുഞ്ഞാവയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. കേരളത്തിലെ അമ്മമാർക്ക് ഈ കുഞ്ഞാവയെ കൊഞ്ചിച്ച് കൊതി തീർന്നിട്ടില്ല .

പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുഞ്ഞാവയുടെ ഒരു വിശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. കുഞ്ഞാവയുടെ ഒരു തകർപ്പൻ ഡാൻസിലാണ് ഏവരുടെയും കണ്ണുടക്കിയിരിക്കുന്നത്

കുഞ്ഞിക്കാലുകളിളക്കിയുള്ള കുഞ്ഞാവയുടെ ഡാൻസിന് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമെല്ലാം വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രവും മികച്ചൊരു ഡാൻസറും കൂടിയായ ‘മുടിയനാണ്’ കുഞ്ഞാവയുടെ ഡാൻസ് ഗുരു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുഞ്ഞാവയുടെ ചോറൂണിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ കുഞ്ഞാവയുടെ ഡാൻസും ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.