Recipe 1 Recipe 2 Recipe 3

വഴുതന മുരിങ്ങയില കോക്കനട്ട് കറി

ആവശ്യമുള്ള സാധനങ്ങൾ

  1. മുരിങ്ങയില – 2 കപ്പ്
  2. വഴുതന കഷണങ്ങളാക്കിയത് – 4 എണ്ണം
  3. എണ്ണ – 3 ടേബിൾ സ്പൂൺ
  4. മഞ്ഞൾ പൊടി – 1 ടീസ്പൂൺ
  5. കറിപൗഡര്‍ – 1 ടീസ്പൂൺ
  6. പെരുംജീരകം – 1 ടീസ്പൂൺ
  7. കറിവേപ്പില – 10 എണ്ണം
  8. മാഗി കോക്കനട്ട് മിൽക്ക് – 2 കപ്പ്
  9. ഉപ്പ് – ആവശ്യത്തിന്
  10. കുരുമുളക് പൊടി – ആവശ്യത്തിന്
  11. ഗ്രാമ്പൂ – 4 എണ്ണം
  12. പട്ട – 1 കഷണം
തയ്യാറാക്കുന്ന വിധം ഒരു പാനിൽ എണ്ണ ഒഴിച്ച് കഷണങ്ങളാക്കിയ വഴുതന വഴറ്റുക. അതിലേക്ക് മഞ്ഞൾപ്പൊടി, കറിപൗഡർ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില നാല് ഗ്രാമ്പൂ, ഒരു കഷണം പട്ട, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം രണ്ട് കപ്പ് മാഗി കോക്കനട്ട് മിൽക്ക് കുരുമുളക് പൊടി ചേർത്ത് വഴറ്റുക, ശേഷം മറ്റൊരു പാനിൽ ചൂടു വെള്ളത്തിൽ രണ്ട് കപ്പ് മുരിങ്ങയില ഇട്ട് ഊറ്റി മാറ്റി വയ്ക്കുക. ശേഷം ആദ്യം ഉണ്ടാക്കി വച്ച കൂട്ടിലേക്ക് മിക്സ് ചെയ്തു സെറ്റ് ചെയ്യുക.

വള്ളുവനാടൻ മസാലക്കറി

ആവശ്യമുള്ള സാധനങ്ങൾ

  1. ഉരുളക്കിഴങ്ങ് – 200 ഗ്രാം
  2. ബീൻസ് – 200 ഗ്രാം
  3. കാരറ്റ് – 200 ഗ്രാം
  4. ഗ്രീൻപീസ് – 200 ഗ്രാം
  5. കോളി ഫ്ലവർ – 200 ഗ്രാം
  6. സവോള – 2 എണ്ണം
  7. വെളുത്തുള്ളി – 1
  8. ഇഞ്ചി – 1 കഷണം
  9. പച്ചമുളക് – 2 എണ്ണം
  10. മല്ലിയില– ആവശ്യത്തിന്
  11. കറിവേപ്പില – ആവശ്യത്തിന്
  12. പട്ട – 1 കഷണം
  13. ഗ്രാമ്പൂ – 2 എണ്ണം
  14. ഏലയ്ക്ക – 2 എണ്ണം
  15. പെരും ജീരകം – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം ഒരു പാനിൽ വെളിച്ചെണ്ണ തേങ്ങ, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, മുളകുപൊടി, കറിവേപ്പില, മല്ലിപ്പൊടി, മുളകുപൊടി ഒരു ടീസ്പൂൺ ചേർത്ത് ചുവന്ന നിറത്തിൽ വറുത്തെടുക്കുക ശേഷം അത് നല്ലവണ്ണം മയത്തിൽ അരച്ചെടുക്കുക. മറ്റൊരു പാനിൽ പച്ചക്കറികൾ വേവിച്ചെടുക്കുക. മുക്കാൽ ഭാഗം വെന്ത് കഴിഞ്ഞാൽ മഞ്ഞൾ പൊടി ചേർത്ത് മറ്റൊരു പാനിൽ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് തക്കാളിയും ചേർത്ത് വഴറ്റി ശേഷം പച്ചക്കറി കൂട്ട് ചേർത്ത് വറ്റിച്ചെടുക്കുക.

സ്പൈസി ഉരുളക്കിഴങ്ങ് തൈര് കറി

ആവശ്യമുള്ള സാധനങ്ങൾ

  1. ഉരുളക്കിഴങ്ങ് ചെറുത് – 8 എണ്ണം
  2. തൈര് – 1 കപ്പ്
  3. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
  4. കായപ്പൊടി – 1 നുള്ള്
  5. മല്ലിപ്പൊടി – 2 ടീസ്പൂൺ
  6. ജീരകപ്പൊടി – 1 ടീസ്പൂൺ
  7. ഗരം മസാല– 1 ടീസ്പൂൺ
  8. ഉള്ളി വലുത് – 2 എണ്ണം
  9. മല്ലിയില – ആവശ്യത്തിന്
  10. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ഒരു പാൻ അടുപ്പിൽ വച്ച് അതിൽ രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ച് ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക. ശേഷം മുകളിൽ കൊടുത്ത ചേരുവകൾ തൈരിൽ മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഉരുളക്കിഴങ്ങ് ഫോർക്ക് കൊണ്ട് കുത്തിയിട്ട് ഈ കൂട്ടിൽ മിക്സ് ചെയ്യുക. പാനിലെ ഉള്ളി ബ്രൗൺ നിറമായിക്കഴിഞ്ഞാൽ ഈ കൂട്ട് ഇതിൽ ചേര്‍ത്ത് വേവിക്കുക. വെന്ത് പാകമായാൽ തീ ഓഫാക്കി മല്ലിയില ഇട്ട് അലങ്കരിക്കാം.