Recipe 1 Recipe 2 Recipe 3

ചുട്ടുള്ളി കറി

ആവശ്യമുള്ള സാധനങ്ങൾ

  1. ചെറിയ ഉള്ളി ചുട്ടെടുത്തത് – 100 ഗ്രാം
  2. പച്ചമുളക് – 4 എണ്ണം
  3. മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് – ആവശ്യത്തിന്
  4. മാഗിയുടെ കോക്കനട്ട് പൗഡർ ചുകക്കെ വറുത്തത് – 1 കപ്പ്
  5. ഇരുമ്പി പുളി ഉണക്കിയത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ചുട്ടെടുത്ത ഉള്ളി, ഇരുമ്പി പുളി എന്നിവ മഞ്ഞൾ, മുളക് ചേർത്ത് അടുപ്പത്ത് വേവിക്കുക. ഇതിലേക്ക് ഉപ്പും, വറുത്ത തേങ്ങാ പൊടിയും ചേർത്ത് കുറുക്കിയെടുക്കുക. ചാറ് ഒരു വിധം വറ്റുമ്പോൾ പച്ച വെളിച്ചെണ്ണ ഒഴിക്കുക. ചുട്ടുള്ളി കറി തയ്യാർ

മധുര പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. പഴുത്ത മത്തന്റെ അകത്തുള്ള കുരു ഒഴികെയുള്ള ഭാഗം – 1 കപ്പ്
  2. തൈര് – 1 കപ്പ്
  3. മാഗിയുടെ കോക്കനട്ട് പൗഡർ – 1 കപ്പ്
  4. കടുക് – 1 ½ ടേബിൾ സ്പൂൺ
  5. ഇഞ്ചി – 1 കഷണം
  6. ചീരാ മുളക് – 8 എണ്ണം
  7. ഉപ്പ് – പാകത്തിന്
  8. കറിവേപ്പില – പാകത്തിന്
  9. വെളിച്ചെണ്ണ, കടുക്, വറ്റൽ മുളക് (വറുക്കാൻ)
തയ്യാറാക്കുന്ന വിധം തൈര് കോക്കനട്ട് പൗഡർ എന്നിവ മിക്സ് ചെയ്യുക. കടുക് ഇഞ്ചി, ചീരാമുളക് എന്നിവ ചതയ്ക്കുക. അതിനുശേഷം കടുക് പൊട്ടിച്ചതിലേക്ക് പഴുത്ത മത്തന്‍ (1 കപ്പ് ) ഇട്ട് വഴറ്റുക. ശേഷം തൈര് മിശ്രിതവും ചതച്ച കൂട്ടും ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് വിഭവം ഒന്നു നല്ല വണ്ണം ചൂടാക്കി അടുപ്പത്ത് നിന്ന് മാറ്റി വയ്ക്കാം. ആവശ്യമെങ്കിൽ കുറച്ച് പഞ്ചസാര ചേർക്കാം.

തഴുതാമ കറി

ആവശ്യമുള്ള സാധനങ്ങൾ

  1. തഴുതാമ – 1 കപ്പ്
  2. പരിപ്പ് – ½ കപ്പ്
  3. മാഗിയുടെ കോക്കനട്ട് പൗഡർ – 100 ഗ്രാം
  4. തക്കാളി – 1 എണ്ണം
  5. പച്ചമുളക് – 2 എണ്ണം
  6. മുളക് പൊടി – കുറച്ച്
  7. മഞ്ഞൾ പൊടി – കുറച്ച്
  8. ഉപ്പ് – പാകത്തിന്
  9. വെളിച്ചെണ്ണ, കടുക് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം കടുക് താളിച്ചതിലേക്ക് പച്ചമുളകും, തക്കാളിയും, ചെറിയ ഉള്ളിയും വഴറ്റുക ഇതിലേക്ക് തഴുതാമ അരിഞ്ഞതും ചേർത്ത് വഴറ്റുക. ഈ കൂട്ടിലേക്ക് പരിപ്പ് വേവിച്ചതും, മുളകുപൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ല വണ്ണം തിളപ്പിക്കുക. ശേഷം മാഗിയുടെ കോക്കനട്ട് പൗഡർ കുറച്ച് വെള്ളത്തിൽ കലക്കി ഒഴിക്കുക. തിള വന്നാൽ ഉപ്പും ചേർത്ത് കറി ഇറക്കി വയ്ക്കാം.