Recipe 1 Recipe 2 Recipe 3

കുമ്പളങ്ങ മാമ്പഴ നേന്ത്രപ്പഴ പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങൾ

  1. കുമ്പളങ്ങ,മാമ്പഴം,നേന്ത്രപ്പഴം, കഷ്ണമാക്കിയത് -അര കപ്പ്
  2. കുരുമുളക് പൊടി-ഒരു ടീസ്പൂൺ
  3. പച്ചമുളക് - രണ്ടെണ്ണം
  4. മാഗ്ഗികോക്കനട്ട് മിൽക് പൗഡർ - ഒരു കപ്പ്
  5. കട്ടത്തൈര് - രണ്ട് കപ്പ്
  6. മഞ്ഞൾ പൊടി - അര ടീസ്പൂൺ
  7. വെളിച്ചെണ്ണ ,ഉപ്പ് - ആവശ്യത്തിന്
  8. ഉലുവ - ഒരു ടീസ്പൂൺ
  9. കടുക്, കറിവേപ്പില - താളിക്കാൻ
  10. ജീരകം - കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം കഷ്ണങ്ങളിൽ ഉപ്പ്, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് വേവിക്കുക.
മാഗ്ഗികോക്കനട്ട് മിൽക് പൗഡർ, ജീരകം ,പച്ചമുളക്, എന്നിവ നന്നായി അരച്ചതിൽ തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക
വെന്ത കഷ്ണത്തിലേക്ക് ഈ അരപ്പ് ചേർത്ത് തിളവന്നാലുടൻ വാങ്ങി വെക്കുക
ഇതിലേക്ക് കടുക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.
കുമ്പളങ്ങ മാമ്പഴ നേന്ത്രപ്പഴ പുളിശ്ശേരി റെഡി.

നെല്ലിക്ക പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. പച്ചനെല്ലിക്ക - നാല്
  2. പച്ചമുളക് - നാല്
  3. തൈര് - മുക്കാൽ കപ്പ്
  4. ചുവന്ന - മുളക് രണ്ട്
  5. മാഗ്ഗികോക്കനട്ട് മിൽക് പൗഡർ - അരകപ്പ്
  6. കടുക് - അര ടീസ്പൂൺ
  7. ഉപ്പ് - ആവശ്യത്തിന്
  8. കറിവേപ്പില - രണ്ട് തണ്ട്പം
തയ്യാറാക്കുന്ന വിധം ആദ്യം നെല്ലിക്ക ആവിയിൽ വേവിക്കണം(രണ്ട്,മൂന്ന് മിനിറ്റ്)
ശേഷം പകുതി തൈര് ചേർത്ത് ഒന്ന് ഒതുക്കിയെടുക്കുക.(നല്ല വണ്ണം അരയരുത്.)
മാഗ്ഗികോക്കനട്ട് മിൽക് പൗഡർ പച്ചമുളക്,പകുതി കടുക്,പകുതി തൈര്, ഒരു തണ്ട് കറിവേപ്പില ഇതെല്ലാം കൂടി നന്നായി അരക്കുക.
പിന്നീട് നെല്ലിക്ക അരച്ചത് ഈ അരപ്പിലേക്ക് ചേർക്കുക.
ഇതിലേക്ക് ബാക്കിയുള്ള തൈര് കൂടി ചേർക്കുക .
കടുക് കറിവേപ്പില വറ്റൽമുളക് ഇതെല്ലാം ഇട്ട് താളിക്കുക.
നെല്ലിക്ക പച്ചടി റെഡി

ചുവന്നുള്ളി ചെറു ചേമ്പ് തീയൽ

ആവശ്യമുള്ള സാധനങ്ങൾ

  1. 1.ചുവന്നുള്ളി - ഒരു കപ്പ്
  2. ചെറു ചേമ്പ് - ഒരു കപ്പ്
  3. വെള്ളം - രണ്ടു കപ്പ്
  4. മാഗി കോക്കനട്ട് മിൽക്ക് പൗഡർ- ഒരു കപ്പ്
  5. മുളക്പ്പൊടി - രണ്ടു വലിയ സ്പൂൺ, മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ, മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ പുളി - ചെറിയ നെല്ലിക്ക വലുപ്പം
  6. വെളുത്തുള്ളി - രണ്ട് അല്ലി
  7. ചുവന്നുള്ളി - ഒന്ന്
  8. .ഉപ്പ് - പാകത്തിന്
  9. എണ്ണ - രണ്ടു ചെറിയ സ്പൂൺ
  10. കടുക് - ഒരു ചെറിയ സ്പൂൺ
  11. ചുവന്നുള്ളി - രണ്ട്, ചെറുതായി അരിഞ്ഞത്
  12. വറ്റൽമുളക് - രണ്ട് ,ഒരോന്നും രണ്ടാക്കിയത്
  13. കറിവേപ്പില - ഒരു തണ്ട്
തയ്യാറാക്കുന്ന വിധം ഒന്നാമത്തെ ചേരുവ നീളത്തിൽ അരിഞ്ഞ് വേവിക്കുക.
മാഗി കോക്കനട്ട് മിൽക്ക് പൗഡർ വറുത്തതും നാലാമത്തെ ചേരുവയും ചേർത്ത് അരയ്ക്കുക. ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്ത് വീണ്ടും അരയ്ക്കുക.
വേവിച്ചു വച്ച കഷണങ്ങളിൽ അരപ്പും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക.
ചട്ടിയിൽ എണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ താളിച്ച് കറിയിലേക്ക് ഒഴിക്കുക. ത വി കൊണ്ട് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കാം.
ചുവന്നുള്ളി ചെറു ചേമ്പ് തീയൽ റെഡി