Recipe 1 Recipe 2 Recipe 3

ക്രഞ്ചി ടാർട്ട് വിത്ത് കോക്കനട്ട് പുഡ്ഡിംഗ്

  1. മാഗി തേങ്ങാ പൗഡർ - 1 കപ്പ്
  2. പഞ്ചസാര - 1/2 കപ്പ്
  3. ഗോതമ്പ് പൊടി - 1 ടേബിൾ സ്പൂൺ
  4. മൈദ - 1 ടേബിൾ സ്പൂൺ
  5. ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂൺ
  6. ബട്ടർ - 2 ടേബിൾ സ്പൂൺ
  7. തേങ്ങാ പൗഡർ - 1/2 കപ്പ് ( 1/2 കപ്പ് വെള്ളത്തിൽ കലക്കിയത് )
  8. കോൺ ഫ്ലവർ - 1 ടേബിൾ സ്പൂൺ
  9. പാൽ - 1/2 കപ്പ്
  10. കണ്ടൻസ്ഡ് നിൽക്ക് - 1 കപ്പ്
  11. കശുവണ്ടി വറുത്ത് നുറുക്കിയത് - 1/2 കപ്പ്
  12. ഇളനീർ കാമ്പ് മുറിച്ചത് - 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം മാഗി തേങ്ങാ പൗഡർ , പഞ്ചസാര , ഗോതമ്പ് പൊടി , മൈദ , ഏലയ്ക്ക പൊടിച്ചത് എല്ലാം കൂടി യോജിപ്പിച്ച് ബട്ടർ ചേർത്ത് പുട്ടിന്റെ പൊടി പോലെയാക്കി ചെറുതായി ഉരുട്ടി ടാർട്ട് മോൾഡിൽ കുറച്ച് കട്ടിയിൽ പരത്തുക. 5 മിനിട്ട് ഫ്രിഡ്ജിൽ വച്ച ശേഷം എടുത്ത് 190°cൽ പ്രീ സീറ്റ് ചെയ്ത ഓവനിൽ വച്ച് 20--25 മിനിട്ട് ബേക്ക് ചെയ്യുക. പാൽ തിളക്കാൻ വെക്കുക. കുറച്ച് പാലിൽ കോൺഫ്ളർ കലക്കിയത് ചേർത്ത് ചെറുതീയിൽ കുറുക്കുക. തേങ്ങാപ്പൊടി കലക്കിയത്, കണ്ടൻസ്ഡ് മിൽക്ക് ഒഴിച്ച് തിളച്ച് കുറുകുമ്പോൾ വാങ്ങി തണുപ്പിക്കുക. വറുത്ത കശുവണ്ടി, ഇളനീർ കഷണങ്ങൾ ചേർക്കുക. ഇത് ടാർട്ടിൽ ഓരോ സ്പൂൺ ഒഴിച്ച് അലങ്കരിച്ച് വിളമ്പാം.

പച്ച ഏത്തയ്ക്ക വറവ്

  1. പച്ച ഏത്തയ്ക്ക - 2.
  2. മാഗി.തേങ്ങാപൗഡർ - 50g
  3. പച്ച മുളക് - 2
  4. തേങ്ങ ചുരണ്ടിയത് - 1/2 കപ്പ്
  5. ഉഴുന്നുപരിപ്പ് - 1ടീ സ്പൂൺ
  6. ഉണക്കമുളക് - 2
  7. പച്ച ഗ്രീൻ പീസ് - 1 ടേ സ്പൂൺ
  8. കാരറ്റ് - 1 കഷണം
  9. കടുക് , കറിവേപ്പില , ഉപ്പ് , വെളിച്ചെണ്ണ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം പച്ച ഏത്തയ്ക്ക പകുതി വേവിൽ തിളച്ച വെള്ളത്തിൽ വേവിച്ച് തൊലി കളഞ്ഞ് വെക്കുക . ഇത് ഒരു ഗ്രേറ്ററിൽ ചെത്തി വെക്കുക . കാരറ്റും ഇത് പോലെ കഷണങ്ങളാക്കുക . ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഉഴുന്നുപരിപ്പ് , ഉണക്കമുളക് , കറിവേപ്പില , വഴറ്റി ഇതിലേക്ക് ഗ്രീൻ പീസ് , കാരറ്റ് ചേർത്ത് വഴറ്റുക . ഏത്തയ്ക്കയും ചേർത്ത് ഉടയാതെ പതുക്കെ ഇളക്കി തേങ്ങാ പൗഡർ 1ടേ സ്പൂൺ വെള്ളത്തിൽ കലക്കിയത് ഒഴിച്ച് വഴറ്റുക ചതച്ച തേങ്ങ , പച്ചമുളക് , കറിവേപ്പില ചേർത്തിളക്കി വാങ്ങി ഉപയോഗിക്കാം.

തുവര മുരിങ്ങ പാൽക്കറി

ആവശ്യമുള്ള സാധനങ്ങൾ

  1. കറുത്ത തുവര - 1കപ്പ്
  2. ചുവന്നുള്ളി -1കപ്പ്
  3. മുരിങ്ങക്കായ - 2
  4. മഞ്ഞൾപ്പൊടി - 1/4ടീ.സ്പൂൺ ഉണക്കമുളക് - 2
  5. മാഗി തേങ്ങാപ്പൊടി- 50ഗ്രാം
  6. കറിവേപ്പില - 2തണ്ട്
  7. ഉപ്പ് - ആവശ്യത്തിന്
  8. ചുവന്നുള്ളി മുറിച്ചത് - 1 ടേ. സ്പൂൺ
  9. കടുക് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം തുവര കഴുകി വെള്ളത്തിൽ കുതിർക്കുക. കുതിർത്ത തുവരയും മഞ്ഞൾപ്പൊടിയും ചെറിയുള്ളിയും മുരിങ്ങക്കായ കഷണങ്ങളാക്കിയതും ഇട്ട് കുക്കറിൽ 4-5 വിസിൽ വരെ വേവിക്കുക. ഓഫാക്കി കുക്കർ തണുത്തു ശേഷം തുറന്ന് മുരിങ്ങക്കായ എടുത്തു പിളർന്നു നടുക്കുള്ള പൾപ്പ് മാത്രം ചുരണ്ടി എടുത്ത് വെന്ത തുവരയിലേക്ക് ചേർക്കുക. ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക .1/2കപ്പ് വെള്ളത്തിൽ മാഗി തേങ്ങാ പൗഡർ യോജിപ്പിച്ച് ഇതിലേക്ക് ചേർത്ത് തിള വരുമ്പോൾ വാങ്ങുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞത് , കറിവേപ്പില, ഉണക്കമുളക് വറുത്തിടുക.