Recipe 1 Recipe 2 Recipe 3

പീച്ചിങ്ങ ഓലൻ

ആവശ്യമുള്ള സാധനങ്ങൾ

  1. പീച്ചിങ്ങ ചെറുത് – 1 എണ്ണം
  2. വെള്ള കടല– 50 ഗ്രാം
  3. കോക്കനട്ട് പൗഡർ – 3 വലിയ സ്പൂൺ
  4. പച്ചമുളക്
  5. കറിവേപ്പില
  6. വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം ഒരു മൺചട്ടി അടുപ്പിൽ വച്ച് വെള്ള കടല ഉപ്പ് ചേർത്ത് വേവിച്ച് എടുക്കുക. ഒരു സ്പൂൺ കോക്കനട്ട് പൗഡർ ചേർത്ത് പീച്ചിങ്ങ ഉപ്പും പച്ചമുളകും ചേർത്ത് വേവിക്കുക. വേവിച്ച കടലയും പീച്ചിങ്ങയും രണ്ട് സ്പൂൺ കോക്കനട്ട് പൗഡർ ചേർത്ത് ഇളക്കി യോജിപ്പിക്കുക. രണ്ട് മിനിറ്റ് നന്നായി ചൂടാക്കിയതിന് ശേഷം വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയിട്ട് മൂടി വയ്ക്കുക.

വെജിറ്റബിൾ ഫ്രൂട്ട് പച്ചടി

ആവശ്യമുള്ള സാധനങ്ങൾ

  1. ചേമ്പ് – 1 എണ്ണം
  2. പാഷൻ ഫ്രൂട്ട് – 2 എണ്ണം
  3. പച്ചമുളക് (കാന്താരി)– 4 എണ്ണം
  4. ഉപ്പ് – ആവശ്യത്തിന്
  5. കറിവേപ്പില – 3 തണ്ട്
  6. കടുക് – 2 സ്പൂൺ
  7. വെളിച്ചെണ്ണ – ആവശ്യത്തിന്
  8. കോക്കനട്ട് പൗഡർ – 2 വലിയ സ്പൂൺ
  9. ഉണക്ക മുളക് – 3 എണ്ണം
  10. തൈര് – 1 വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം ചേമ്പ് ചെറുതായി അരിഞ്ഞ് കഴുകി ഒരു മൺചട്ടിയിൽ അൽപം ഉപ്പ് ചേർത്ത് വേവിക്കുക. പാഷൻ ഫ്രൂട്ട് പൾപ്പ് എടുത്ത് വെളിച്ചെണ്ണയിൽ നന്നായി വഴറ്റുക. ഇഞ്ചി, പച്ചമുളക്, തൈര് ചേർത്ത് നന്നായി അരയ്ക്കുക. അതിന് ശേഷം ഒരു സ്പൂൺ കടുക് ചതച്ച് ചേർക്കുക. രണ്ട് സ്പൂൺ കോക്കനട്ട് മിൽക്ക് പൗഡർ വേവിച്ച് വെച്ച ചേമ്പ് പാഷൻ ഫ്രൂട്ട് തൈര്, ഇഞ്ചി, പച്ചമുളക് ഇവ എല്ലാം കൂടി ചേർത്ത് നന്നായി ഒന്ന് ഇളക്കി രണ്ട് മിനിറ്റ് അടുപ്പത്ത് വച്ച് കുറച്ച് ഉപ്പ് ചേർത്ത് ഇളക്കി ഇറക്കി വയ്ക്കുക. മുളക്, കടുക്, കറിവേപ്പില വറുത്ത് ഇടുക.

പീച്ചിങ്ങ ചേമ്പ് കാളൻ

ആവശ്യമുള്ള സാധനങ്ങൾ

  1. പീച്ചിങ്ങ – 1 എണ്ണം
  2. ചേമ്പ് – 1 എണ്ണം
  3. ഉപ്പ് – ആവശ്യത്തിന്
  4. കോക്കനട്ട് പൗഡർ – 3 വലിയ സ്പൂൺ
  5. പച്ചമുളക് – 4 എണ്ണം
  6. മുളക് പൊടി – ½ ടീസ്പൂൺ
  7. മഞ്ഞൾ പൊടി – ¼ ടീസ്പൂണ്‍
  8. കുരുമുളകു പൊടി – ¼ ടീസ്പൂൺ
  9. വെളിച്ചെണ്ണ – ആവശ്യത്തിന്
  10. വറ്റൽ മുളക് – 3 എണ്ണം
  11. കറിവേപ്പില – 3 തണ്ട്
  12. ഉലുവ– 1 നുള്ള്
  13. തൈര് – 2 വലിയ സ്പൂൺ
  14. കടുക് – 1 ടീസ്പൂൺ
  15. ജീരകം– ¼ ടീസ്പൂൺ
  16. ചെറിയ ഉള്ളി– 1 എണ്ണം
തയ്യാറാക്കുന്ന വിധം ഒരു മൺ ചട്ടി അടുപ്പിൽ വച്ച് ചേമ്പ് , പീച്ചിങ്ങ ഉപ്പ്, മഞ്ഞൾ പ്പൊടി, മുളക് പൊടി, പച്ചമുളക് എന്നിവ ചേർത്ത് വേവിക്കുക. അതിന് ശേഷം തൈരും പച്ചമുളകും ഒന്ന് അരച്ച് എടുക്കുക. അതിലേക്ക് കോക്കനട്ട് പൗഡർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഒന്ന് അടുപ്പിൽ വച്ച് രണ്ട് മിനിറ്റ് ഇളക്കുക. തിളയ്ക്കരുത്. അതിന് ശേഷം ഉലുവ പൊടി, ജീരക പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി കറിവേപ്പില ഇട്ട് ഇറക്കി വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ വറുത്ത് ഇടുക